---
title: "മോക് ഡ്രില്ലിന് ശേഷം മടങ്ങിയ വിദ്യാർത്ഥിക്ക് ആംബുലൻസിൽ പീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്"
english_title: "case against panchayath member"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87977/case-against-panchayath-member"
published_at: "2022-12-30T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae8d111b2d6_vac.jpg"
keywords: []
---

# മോക് ഡ്രില്ലിന് ശേഷം മടങ്ങിയ വിദ്യാർത്ഥിക്ക് ആംബുലൻസിൽ പീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് മാവൂരിലാണ് സംഭവം. മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ആണ് ഉപദ്രവിച്ചതെന്നാണ് പരാതി. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്. കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് മാവൂരിലാണ് സംഭവം. മോക്ക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ആണ് ഉപദ്രവിച്ചതെന്നാണ് പരാതി. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്. കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87977/case-against-panchayath-member)