---
title: "കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല: യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി"
english_title: "murder at irikkuur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87937/murder-at-irikkuur"
published_at: "2022-12-30T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae61b4e8bfe_vac.jpg"
keywords: []
---

# കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല: യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇരിക്കൂര്‍പടിയൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആര്യങ്കോട് കോളനിയിലെ വിഷ്ണു ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. വിഷ്ണുവിന്റെ മാതാവ് രാധ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്തു പോയതായിരുന്നു. അമ്മ വെള്ളമെടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിഷ്ണു അവശനിലയില്‍ കിടക്കുന്നതുകണ്ട് നോക്കിയപ്പോള്‍ നെഞ്ചില്‍ നിന്നും ചോര ഒലിക്കുന്നത് കാണുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. വിഷ്ണുവിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഇരിക്കൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മ പുറത്തു പോയപ്പോൾ പാപ്പച്ചൻ എന്നയാ ൾ വീട്ടിൽ വന്നതായി സംശയിക്കുന്നു. ഇയാളാണ് വിഷ്ണുവിനെ കുത്തിയതെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാടന്‍ ജോലി ചെയ്തു ജീവിക്കുന്നയാളാണ് വിഷ്ണു. പിതാവ് : സുകുമാരന്‍, ഭാര്യ : അരുണിമ. സഹോദരന്‍ : ജിഷ്ണു.

## Article Content

ഇരിക്കൂര്‍പടിയൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആര്യങ്കോട് കോളനിയിലെ വിഷ്ണു ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. വിഷ്ണുവിന്റെ മാതാവ് രാധ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്തു പോയതായിരുന്നു. അമ്മ വെള്ളമെടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിഷ്ണു അവശനിലയില്‍ കിടക്കുന്നതുകണ്ട് നോക്കിയപ്പോള്‍ നെഞ്ചില്‍ നിന്നും ചോര ഒലിക്കുന്നത് കാണുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. വിഷ്ണുവിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഇരിക്കൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അമ്മ പുറത്തു പോയപ്പോൾ പാപ്പച്ചൻ എന്നയാ ൾ വീട്ടിൽ വന്നതായി സംശയിക്കുന്നു. ഇയാളാണ് വിഷ്ണുവിനെ കുത്തിയതെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാടന്‍ ജോലി ചെയ്തു ജീവിക്കുന്നയാളാണ് വിഷ്ണു. പിതാവ് : സുകുമാരന്‍, ഭാര്യ : അരുണിമ. സഹോദരന്‍ : ജിഷ്ണു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87937/murder-at-irikkuur)