---
title: "ലീഗിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം; കെടി ജലീല്‍"
english_title: "K t jaleel "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87903/k-t-jaleel"
published_at: "2022-12-29T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adbea737b3a_Screenshot_20221229_215128_Google.jpg"
keywords: []
---

# ലീഗിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം; കെടി ജലീല്‍

> **Lead Summary:** **മലപ്പുറം: **ലീഗിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കമെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായി കെടി ജലീല്‍. ലീഗണികള്‍ക്കിടയില്‍ വൈകാരിക പ്രശ്‌നമായി മാറിയ ഷുക്കൂര്‍ വധം മുന്‍നിര്‍ത്തി പുതുതായുണ്ടായ വെളിപാടുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കറുത്ത കരങ്ങളാണ്. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച്‌ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള 'സുധാകര കുബുദ്ധി' കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വിലയാകും സമുദായ പാര്‍ട്ടിക്ക് നല്‍കേണ്ടി വരികയെന്ന് ജലീല്‍ പറഞ്ഞു.ഇത് തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ 'മുടക്കാചരക്കായി' കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

## Article Content

**മലപ്പുറം: **ലീഗിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കമെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായി കെടി ജലീല്‍. ലീഗണികള്‍ക്കിടയില്‍ വൈകാരിക പ്രശ്‌നമായി മാറിയ ഷുക്കൂര്‍ വധം മുന്‍നിര്‍ത്തി പുതുതായുണ്ടായ വെളിപാടുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കറുത്ത കരങ്ങളാണ്. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച്‌ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള 'സുധാകര കുബുദ്ധി' കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വിലയാകും സമുദായ പാര്‍ട്ടിക്ക് നല്‍കേണ്ടി വരികയെന്ന് ജലീല്‍ പറഞ്ഞു.ഇത് തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ 'മുടക്കാചരക്കായി' കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87903/k-t-jaleel)