---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ സ്റ്റാളിൽ രാജേഷിന്റെ കരവിരുതിൽ വിരിഞ്ഞ നൂറിൽപരം പ്രതിമകളും"
english_title: "stall of rajesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87866/stall-of-rajesh"
published_at: "2022-12-29T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad9383746e7_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ സ്റ്റാളിൽ രാജേഷിന്റെ കരവിരുതിൽ വിരിഞ്ഞ നൂറിൽപരം പ്രതിമകളും

> **Lead Summary:** **ധർമ്മശാല:**ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ എൺപത്തിനാലാം നമ്പർ സ്റ്റാൾ ആകർഷകമാകുന്നത് മിനുക്കിയെടുത്ത ഫൈബർ പ്രതിമകൾ കൊണ്ടാണ്. അഴീക്കോട് സ്വദേശി രാജേഷിന്റെ കരവിരുതിൽ വിരിഞ്ഞ നൂറിൽ പരം പ്രതിമകളാണ് സ്റ്റാളിൽ പ്രദർശനത്തിനും വിൽപനയ്ക്കുമായി വച്ചിരിക്കുന്നത്. എ പി ജെ അബ്ദുൾ കലാമിന്റെ അ അതി മനോഹരമായ രൂപം മുതൽ വിവിധങ്ങളായ ബുദ്ധനും ഗണപതിയും കൈ വഞ്ചിയും ഇവിടെ ഒരുമിച്ചിരിക്കുന്നു. മാർബിൾ പൊടിയുടെ മിശ്രിതം കൊണ്ട് രൂപങ്ങളുണ്ടാക്കി വിദഗ്ധമായി മിനുക്കിയെടുക്കുന്ന ഫൈബർ പ്രതിമകൾ പല നിരക്കുകളിൽ സ്റ്റാളിൽ ലഭ്യമാണ്. വീടുകൾ അലങ്കാരമാക്കുന്ന ഈ കലാവിരുതുകൾ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ എക്സിബിഷൻ സ്റ്റാളിനും അലങ്കാരമാണ്.

## Article Content

**ധർമ്മശാല:**ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ എൺപത്തിനാലാം നമ്പർ സ്റ്റാൾ ആകർഷകമാകുന്നത് മിനുക്കിയെടുത്ത ഫൈബർ പ്രതിമകൾ കൊണ്ടാണ്. അഴീക്കോട് സ്വദേശി രാജേഷിന്റെ കരവിരുതിൽ വിരിഞ്ഞ നൂറിൽ പരം പ്രതിമകളാണ് സ്റ്റാളിൽ പ്രദർശനത്തിനും വിൽപനയ്ക്കുമായി വച്ചിരിക്കുന്നത്. എ പി ജെ അബ്ദുൾ കലാമിന്റെ അ അതി മനോഹരമായ രൂപം മുതൽ വിവിധങ്ങളായ ബുദ്ധനും ഗണപതിയും കൈ വഞ്ചിയും ഇവിടെ ഒരുമിച്ചിരിക്കുന്നു. മാർബിൾ പൊടിയുടെ മിശ്രിതം കൊണ്ട് രൂപങ്ങളുണ്ടാക്കി വിദഗ്ധമായി മിനുക്കിയെടുക്കുന്ന ഫൈബർ പ്രതിമകൾ പല നിരക്കുകളിൽ സ്റ്റാളിൽ ലഭ്യമാണ്. വീടുകൾ അലങ്കാരമാക്കുന്ന ഈ കലാവിരുതുകൾ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ എക്സിബിഷൻ സ്റ്റാളിനും അലങ്കാരമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87866/stall-of-rajesh)