---
title: "ഹാപ്പിനസ് വേദിയിൽ പ്രേക്ഷകരുടെ മനം കവർന്ന് സന്തോഷ് കീഴാറ്റൂരിന്റെ എകാംഗനാടകമായ 'പെൺ നടൻ'"
english_title: "santhosh keezhattoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87858/santhosh-keezhattoor"
published_at: "2022-12-29T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad84ed1b9e2_news-card.jpg"
keywords: []
---

# ഹാപ്പിനസ് വേദിയിൽ പ്രേക്ഷകരുടെ മനം കവർന്ന് സന്തോഷ് കീഴാറ്റൂരിന്റെ എകാംഗനാടകമായ 'പെൺ നടൻ'

> **Lead Summary:** > "ഒരു നടൻ അരങ്ങിൽ രാജാവായിരിക്കാം എന്നാൽ അണിയറയിൽ വെറും ദരിദ്രനാണ്” -സന്തോഷ്‌ കീഴാറ്റൂർ. വ്യതസ്തമായ ഭാവ പകർച്ചകൾകൊണ്ട് നാടകരംഗത്തും സിനിമ രംഗത്തും മുഖമുദ്ര പതിപ്പിച്ച സന്തോഷ്‌ കീഴാറ്റൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാംഗ നാടകമായ "പെണ്ണ് നടൻ" പ്രേക്ഷകരുടെ മനം കവർന്നു. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ആറാം ദിവസമായിരുന്ന ബുധനാഴ്ച്ച അവതരിപ്പിച്ച നാടകം ഒരുകാലത്തെ നാടക സംസ്കാരത്തിന്റെ ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോയി. പ്രശസ്ത നാടക നടൻ ആയിരുന്ന ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടി ആശാന്റെ ജീവിതമാണ് 'പെൺ നടനി'ലൂടെ കീഴാറ്റൂർ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് നാടക വേദി അന്യമായിരുന്ന കാലഘട്ടങ്ങളിൽ സ്ത്രീ കതപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ പ്രതിഭയായ ഓച്ചിറ വേലുക്കുട്ടി ആശാന്റെ കുടുംബ ജീവിതവും ദാരിദ്ര്യവും പകർത്തിയ നാടകം ആയിരുന്നു കീഴാറ്റൂർ ആദ്യ കാലങ്ങളിൽ അവതരിപ്പിച്ചിരുന്നത്. ആ നടകത്തിന് ധാരാളം അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഒരു വർഷത്തോളം ആ കഥാപാത്രത്തെ പകർന്നടിയത് കൊണ്ടുണ്ടായാ മാനസിക അടുപ്പമാണ് പെൺ വേഷങ്ങൾ മാത്രം കെട്ടിയാടേണ്ടി വന്ന വേലുക്കുട്ടി ആശാന്റെ സംഘർഷഭരിതമായ ജീവിതം പറയുന്ന 'പെൺ നടൻ ' എന്ന ഏകാംങ്ക നാടകമായി രൂപപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതം കഥ ചില സ്വതന്ത്ര ആവിഷ്കരത്തോടെയാണ് അവതരിപ്പിക്കുന്നത്. മഹാകവി കുമാരനാശാന്റെ വിഖ്യാത സ്ത്രീ കതപാത്രങ്ങളായാണ് വേലുക്കുട്ടി ആശാൻ അരങ്ങിൽ എത്തിയിരുന്നത്. ആശാന്റെ സീതയായും വാസവദത്തയായും ആയിരത്തിൽ അധികം വേദികളിൽ സ്ത്രീകളെ വെല്ലുന്ന ഭാവങ്ങളുമായ് അരങ്ങുതകർത്ത വേലുക്കുട്ടി ആശാന്റെ നാടക ജീവിതവും അരങ്ങിന് പുറത്തുള്ള ജീവിതവുമാണ് നാടകത്തിന്റെ പ്രമേയം. സ്ത്രീ വേഷം മാത്രം കെട്ടിയാടിയ നടന്റെ ആത്മ സംഘർഷമാണ് നാടകത്തിൽ ഉടനീളം കാട്ടി തരുന്നത്. ആറു വർഷത്തിനിടയിൽ ഇന്ത്യൽ ഉടനീളം "പെൺ നടൻ " പല വേദികളിലായി അവതരിപ്പിച്ചിട്ടിണ്ട്. എന്നാൽ പെൺ നടനിലെ പാപ്പുക്കുട്ടി ആശാന്റെ ജീവിതം പോലെ തന്നെ അത് പകർന്നടിയ പെൺ നടൻ എന്ന നാടകത്തിനു അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന് നാടകത്തിന്റെ സംവിധായകൻ കൂടിയായ സന്തോഷ്‌ കീഴാറ്റൂർ രേഖപെടുത്തുന്നു.

## Article Content

> "ഒരു നടൻ അരങ്ങിൽ രാജാവായിരിക്കാം എന്നാൽ അണിയറയിൽ വെറും ദരിദ്രനാണ്” -സന്തോഷ്‌ കീഴാറ്റൂർ. വ്യതസ്തമായ ഭാവ പകർച്ചകൾകൊണ്ട് നാടകരംഗത്തും സിനിമ രംഗത്തും മുഖമുദ്ര പതിപ്പിച്ച സന്തോഷ്‌ കീഴാറ്റൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാംഗ നാടകമായ "പെണ്ണ് നടൻ" പ്രേക്ഷകരുടെ മനം കവർന്നു. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ആറാം ദിവസമായിരുന്ന ബുധനാഴ്ച്ച അവതരിപ്പിച്ച നാടകം ഒരുകാലത്തെ നാടക സംസ്കാരത്തിന്റെ ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോയി. പ്രശസ്ത നാടക നടൻ ആയിരുന്ന ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടി ആശാന്റെ ജീവിതമാണ് 'പെൺ നടനി'ലൂടെ കീഴാറ്റൂർ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് നാടക വേദി അന്യമായിരുന്ന കാലഘട്ടങ്ങളിൽ സ്ത്രീ കതപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ പ്രതിഭയായ ഓച്ചിറ വേലുക്കുട്ടി ആശാന്റെ കുടുംബ ജീവിതവും ദാരിദ്ര്യവും പകർത്തിയ നാടകം ആയിരുന്നു കീഴാറ്റൂർ ആദ്യ കാലങ്ങളിൽ അവതരിപ്പിച്ചിരുന്നത്. ആ നടകത്തിന് ധാരാളം അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഒരു വർഷത്തോളം ആ കഥാപാത്രത്തെ പകർന്നടിയത് കൊണ്ടുണ്ടായാ മാനസിക അടുപ്പമാണ് പെൺ വേഷങ്ങൾ മാത്രം കെട്ടിയാടേണ്ടി വന്ന വേലുക്കുട്ടി ആശാന്റെ സംഘർഷഭരിതമായ ജീവിതം പറയുന്ന 'പെൺ നടൻ ' എന്ന ഏകാംങ്ക നാടകമായി രൂപപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതം കഥ ചില സ്വതന്ത്ര ആവിഷ്കരത്തോടെയാണ് അവതരിപ്പിക്കുന്നത്. മഹാകവി കുമാരനാശാന്റെ വിഖ്യാത സ്ത്രീ കതപാത്രങ്ങളായാണ് വേലുക്കുട്ടി ആശാൻ അരങ്ങിൽ എത്തിയിരുന്നത്. ആശാന്റെ സീതയായും വാസവദത്തയായും ആയിരത്തിൽ അധികം വേദികളിൽ സ്ത്രീകളെ വെല്ലുന്ന ഭാവങ്ങളുമായ് അരങ്ങുതകർത്ത വേലുക്കുട്ടി ആശാന്റെ നാടക ജീവിതവും അരങ്ങിന് പുറത്തുള്ള ജീവിതവുമാണ് നാടകത്തിന്റെ പ്രമേയം. സ്ത്രീ വേഷം മാത്രം കെട്ടിയാടിയ നടന്റെ ആത്മ സംഘർഷമാണ് നാടകത്തിൽ ഉടനീളം കാട്ടി തരുന്നത്. ആറു വർഷത്തിനിടയിൽ ഇന്ത്യൽ ഉടനീളം "പെൺ നടൻ " പല വേദികളിലായി അവതരിപ്പിച്ചിട്ടിണ്ട്. എന്നാൽ പെൺ നടനിലെ പാപ്പുക്കുട്ടി ആശാന്റെ ജീവിതം പോലെ തന്നെ അത് പകർന്നടിയ പെൺ നടൻ എന്ന നാടകത്തിനു അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന് നാടകത്തിന്റെ സംവിധായകൻ കൂടിയായ സന്തോഷ്‌ കീഴാറ്റൂർ രേഖപെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87858/santhosh-keezhattoor)