---
title: "അന്യം നിന്നുപോകുന്ന തൊഴിലറിവുകൾ പരിചയപ്പെടുത്തി എൻ എസ് എസ് ക്യാമ്പ്"
english_title: "moothedath nss camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87781/moothedath-nss-camp"
published_at: "2022-12-29T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad0c2e9e28c_vac.jpg"
keywords: []
---

# അന്യം നിന്നുപോകുന്ന തൊഴിലറിവുകൾ പരിചയപ്പെടുത്തി എൻ എസ് എസ് ക്യാമ്പ്

> **Lead Summary:** **തളിപ്പറമ്പ: **ഒരു കാലത്ത് ഗ്രാമീണ തനിമയുടെ അടയാളങ്ങളായിരുന്ന കൈതോലയും തഴപ്പായയും ആദ്യമായി നേരിൽ കണ്ടപ്പോൾ മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർക്ക് കൗതുക കാഴ്ചയായി. അന്യം നിന്നു പോകുന്ന ഗ്രാമീണ തൊഴിലുകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് കുറ്റിക്കോലിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വെളിച്ചം 2022 ക്യാമ്പിലെത്തിയതായിരുന്നു പങ്കജാക്ഷിയും കൗസല്യയും വത്സലയും ശാന്തയും. ഓർമ്മകളിൽ ഒളി മങ്ങിപ്പോയ കൈതോല നനച്ചെടുത്ത് ജീവിതം നെയ്തുകൂട്ടിയ കഥ അവർ വിദ്യാർത്ഥികളോട് പങ്കുവെച്ചു. നാട്ടിൽ പുറങ്ങളിലെ പാടങ്ങളുടെ അതിരുകളിലും തോടുകളുടെ വശങ്ങളിലും തഴച്ചു വളർന്നിരുന്ന കൈതച്ചെടികളുടെ ഓലകൾ മുറിച്ചെടുത്ത് ഒരിടത്ത് കൂട്ടിവെക്കും. വെയിലിൻ്റെ കാഠിന്യം കുറയുമ്പോൾ ഓലയുടെ ഇരുവശത്തുമുള്ള മുള്ളുകൾ കളയും. പിന്നീട് വെയിലത്ത് വെച്ച് വാട്ടിയതിന് ശേഷം ചുറ്റിയെടുക്കും. പിന്നീട് വെയിലത്തും പുകയത്തും ഇട്ട് നന്നായി ഉണക്കിയെടുത്ത ശേഷമാണ് പായ നെയ്യുന്നത്.നാലടി വീതിയിലും ആറടി നീളത്തിലുമാണ് കിടക്കപ്പായകൾ നെയ്തിരുന്നതെന്ന് പങ്കജാക്ഷി പറഞ്ഞു. അന്ന് 8 രൂപയാണ് ഒരു പായ വിറ്റാൽ കിട്ടിയിരുന്നത്.ഇന്ന് തോടുകളും ചിറകളും ഇല്ലാതായതോടെ കൈതോലയും കിട്ടാതായി. കൂടാതെ കൈതോല പ്പായക്കു പകരം പ്ലാസ്റ്റിക്ക് പായകൾ സുലഭമായതോടെ തങ്ങളും തൊഴിലുപേക്ഷിച്ചുവെന്ന് തെല്ല് പരിഭവത്തോടെ കൗസല്യ പറഞ്ഞു. തങ്ങളുടെ പിൻമുറക്കാർ കൂടി ഈ പരമ്പരാഗത തൊഴിലുപേക്ഷിച്ച് മറ്റു ജോലികൾ തേടി പോവുകയാണെങ്കിലും ഒരിക്കൽ തങ്ങളുടെ ജീവിതം നെയ്തു കൂട്ടിയ ഈ തൊഴിൽ തങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പങ്കജാക്ഷിയും പറഞ്ഞു. ഇവരുടെ സംസാരത്തിനിടയിൽ വളണ്ടിയർമാരായ അഷിത, മാളവിക, ദയ അരവിന്ദ്, പാർവ്വതി, അനുശ്രീ, കീർത്തന, ആദിത്യ രമേഷ്, അയന അശോക , നന്ദന നരേന്ദ്രൻ , രാജിക , അംബിക തുടങ്ങിയവർ മനോഹരമായി പായ മടഞ്ഞു കഴിഞ്ഞിരുന്നു. മൺമറഞ്ഞു പോയ ഒരു ഗ്രാമീണ തൊഴിൽ പരിചയപ്പെടാൻ സാധിച്ച സന്തോഷത്തിലാണ് 50 മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാരും .

## Article Content

**തളിപ്പറമ്പ: **ഒരു കാലത്ത് ഗ്രാമീണ തനിമയുടെ അടയാളങ്ങളായിരുന്ന കൈതോലയും തഴപ്പായയും ആദ്യമായി നേരിൽ കണ്ടപ്പോൾ മൂത്തേടത്തെ എൻ എസ് എസ് വളണ്ടിയർമാർക്ക് കൗതുക കാഴ്ചയായി. അന്യം നിന്നു പോകുന്ന ഗ്രാമീണ തൊഴിലുകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനായി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് കുറ്റിക്കോലിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വെളിച്ചം 2022 ക്യാമ്പിലെത്തിയതായിരുന്നു പങ്കജാക്ഷിയും കൗസല്യയും വത്സലയും ശാന്തയും. ഓർമ്മകളിൽ ഒളി മങ്ങിപ്പോയ കൈതോല നനച്ചെടുത്ത് ജീവിതം നെയ്തുകൂട്ടിയ കഥ അവർ വിദ്യാർത്ഥികളോട് പങ്കുവെച്ചു. നാട്ടിൽ പുറങ്ങളിലെ പാടങ്ങളുടെ അതിരുകളിലും തോടുകളുടെ വശങ്ങളിലും തഴച്ചു വളർന്നിരുന്ന കൈതച്ചെടികളുടെ ഓലകൾ മുറിച്ചെടുത്ത് ഒരിടത്ത് കൂട്ടിവെക്കും. വെയിലിൻ്റെ കാഠിന്യം കുറയുമ്പോൾ ഓലയുടെ ഇരുവശത്തുമുള്ള മുള്ളുകൾ കളയും. പിന്നീട് വെയിലത്ത് വെച്ച് വാട്ടിയതിന് ശേഷം ചുറ്റിയെടുക്കും. പിന്നീട് വെയിലത്തും പുകയത്തും ഇട്ട് നന്നായി ഉണക്കിയെടുത്ത ശേഷമാണ് പായ നെയ്യുന്നത്.നാലടി വീതിയിലും ആറടി നീളത്തിലുമാണ് കിടക്കപ്പായകൾ നെയ്തിരുന്നതെന്ന് പങ്കജാക്ഷി പറഞ്ഞു. അന്ന് 8 രൂപയാണ് ഒരു പായ വിറ്റാൽ കിട്ടിയിരുന്നത്.ഇന്ന് തോടുകളും ചിറകളും ഇല്ലാതായതോടെ കൈതോലയും കിട്ടാതായി. കൂടാതെ കൈതോല പ്പായക്കു പകരം പ്ലാസ്റ്റിക്ക് പായകൾ സുലഭമായതോടെ തങ്ങളും തൊഴിലുപേക്ഷിച്ചുവെന്ന് തെല്ല് പരിഭവത്തോടെ കൗസല്യ പറഞ്ഞു. തങ്ങളുടെ പിൻമുറക്കാർ കൂടി ഈ പരമ്പരാഗത തൊഴിലുപേക്ഷിച്ച് മറ്റു ജോലികൾ തേടി പോവുകയാണെങ്കിലും ഒരിക്കൽ തങ്ങളുടെ ജീവിതം നെയ്തു കൂട്ടിയ ഈ തൊഴിൽ തങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് പങ്കജാക്ഷിയും പറഞ്ഞു. ഇവരുടെ സംസാരത്തിനിടയിൽ വളണ്ടിയർമാരായ അഷിത, മാളവിക, ദയ അരവിന്ദ്, പാർവ്വതി, അനുശ്രീ, കീർത്തന, ആദിത്യ രമേഷ്, അയന അശോക , നന്ദന നരേന്ദ്രൻ , രാജിക , അംബിക തുടങ്ങിയവർ മനോഹരമായി പായ മടഞ്ഞു കഴിഞ്ഞിരുന്നു. മൺമറഞ്ഞു പോയ ഒരു ഗ്രാമീണ തൊഴിൽ പരിചയപ്പെടാൻ സാധിച്ച സന്തോഷത്തിലാണ് 50 മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാരും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87781/moothedath-nss-camp)