---
title: "ഫാഷൻ ലോകത്തേക് യുവ സംരംഭവുമായി രണ്ട് പെൺകുട്ടികൾ"
english_title: "Blue tint "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87755/blue-tint"
published_at: "2022-12-28T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac6d28addd2_IMG-20221228-WA0036.jpg"
keywords: []
---

# ഫാഷൻ ലോകത്തേക് യുവ സംരംഭവുമായി രണ്ട് പെൺകുട്ടികൾ

> **Lead Summary:** പഠനത്തിനുശേഷം തൊഴിലവസരങ്ങൾ തേടി അലയാതെ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ ഗോപികയും കാജലും. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനിൽ പുത്തൻ ഫാഷൻ തുണിത്തരങ്ങളുമായി ഈ യുവ സംരംഭകരുമുണ്ട്. ഫാഷൻ ഡിസൈനിങ് പഠിച്ചിറങ്ങിയ സഹോദരിമാരായ ഇവർ 'ബ്ലു ടിന്റ്' എന്ന പേരിൽ ആരംഭിച്ച സംരംഭത്തിൽ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ഹാൻഡ്‌പിക് വസ്ത്രങ്ങളുമാണ് വിപണിയിൽ എത്തിക്കുന്നത്. എക്സിബിഷനിലെ മറ്റു സ്റ്റാളുകളിലെ വസ്ത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'ബ്ലു ടിന്റി ' ലെ വസ്ത്രങ്ങൾ. 

## Article Content

പഠനത്തിനുശേഷം തൊഴിലവസരങ്ങൾ തേടി അലയാതെ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ ഗോപികയും കാജലും. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനിൽ പുത്തൻ ഫാഷൻ തുണിത്തരങ്ങളുമായി ഈ യുവ സംരംഭകരുമുണ്ട്. ഫാഷൻ ഡിസൈനിങ് പഠിച്ചിറങ്ങിയ സഹോദരിമാരായ ഇവർ 'ബ്ലു ടിന്റ്' എന്ന പേരിൽ ആരംഭിച്ച സംരംഭത്തിൽ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ഹാൻഡ്‌പിക് വസ്ത്രങ്ങളുമാണ് വിപണിയിൽ എത്തിക്കുന്നത്. എക്സിബിഷനിലെ മറ്റു സ്റ്റാളുകളിലെ വസ്ത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'ബ്ലു ടിന്റി ' ലെ വസ്ത്രങ്ങൾ. 

മാറുന്ന കാലത്തിന്റെ പുത്തൻ ഫാഷൻ സെൻസുകൾ അനുസരിച്ച് ഡിസൈൻ ചെയുന്ന വസ്ത്രങ്ങൾ തികച്ചും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടാണ് ഇവർ കസ്റ്റമേഴ്സിന് നൽകുന്നത്. 'ബ്ലൂ ടിന്റ് ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഓൺലൈൻ ആയാണ് മാർക്കറ്റിംഗ് നടത്തുന്നത്.

തൊഴിലായ്‌മ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ സ്വയം തൊഴിലുമായി മുന്നോട്ടു വരാൻ ആഗ്രഹിക്കുന്ന യുവ തലമുറയ്ക്ക് ഒരു മുതൽ കൂട്ടാണ് ഈ പെൺകുട്ടികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87755/blue-tint)