---
title: "റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിന് തീയിട്ട പ്രതി അറസ്റ്റിൽ"
english_title: "Arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87738/arrested"
published_at: "2022-12-28T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac5b548396b_arrest-1.jpg"
keywords: []
---

# റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിന് തീയിട്ട പ്രതി അറസ്റ്റിൽ

> **Lead Summary:** **ചെറുപുഴ: **റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിന് തീയിട്ട പ്രതി അറസ്റ്റിൽ. പുളിങ്ങോം മരുതം പാടി സ്വദേശി ഡെന്നി എന്ന വി.യു.ജോണിനെ യാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുമേനി ചാത്തമംഗലം റോഡരികിൽ വീടിന് സമീപം നിർത്തിയിട്ടിരുന്ന വരിക്കപ്ലാന്തടത്തിൽ ജോജോയുടെ റോയൽ എൻഫീൽഡ് തണ്ടർബോൾട്ട് ബുള്ളറ്റ് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് . വാഹനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹന ഉടമയുടെപരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വാഹന ഉടമയുടെ ബന്ധുകൂടിയാണ് അറസ്റ്റിലായ പ്രതി. 

## Article Content

**ചെറുപുഴ: **റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിന് തീയിട്ട പ്രതി അറസ്റ്റിൽ. പുളിങ്ങോം മരുതം പാടി സ്വദേശി ഡെന്നി എന്ന വി.യു.ജോണിനെ യാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുമേനി ചാത്തമംഗലം റോഡരികിൽ വീടിന് സമീപം നിർത്തിയിട്ടിരുന്ന വരിക്കപ്ലാന്തടത്തിൽ ജോജോയുടെ റോയൽ എൻഫീൽഡ് തണ്ടർബോൾട്ട് ബുള്ളറ്റ് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് . വാഹനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹന ഉടമയുടെപരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വാഹന ഉടമയുടെ ബന്ധുകൂടിയാണ് അറസ്റ്റിലായ പ്രതി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87738/arrested)