---
title: "കായകല്പ അവാര്‍ഡ്; തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പരിശോധന നടത്തി"
english_title: "KAYAKALPA_AWARD"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87703/kayakalpa_award"
published_at: "2022-12-28T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac287ead65f_arrest.jpg"
keywords: []
---

# കായകല്പ അവാര്‍ഡ്; തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പരിശോധന നടത്തി

> **Lead Summary:** താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി തളിപ്പറമ്പിൽ സ്വച്ഛ് ഭാരത് അഭയാൻ പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകപ്പെടുന്ന കായകല്പ അവാർഡ് ലഭിക്കുന്നതിനായുള്ള സംസ്ഥാന തല ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു. ഡോ. ശിൽപ്പ ബാബു തോമസ് , ശ്രീമതി.ഷഹർബാനത്ത് . എ , ശ്രീ. അഗസ്റ്റിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി തളിപ്പറമ്പിൽ സ്വച്ഛ് ഭാരത് അഭയാൻ പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകപ്പെടുന്ന കായകല്പ അവാർഡ് ലഭിക്കുന്നതിനായുള്ള സംസ്ഥാന തല ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു. ഡോ. ശിൽപ്പ ബാബു തോമസ് , ശ്രീമതി.ഷഹർബാനത്ത് . എ , ശ്രീ. അഗസ്റ്റിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ ക്വാളിറ്റി ഓഫീസർ ശ്രീ.ജിനേഷ്, ശ്രീമതി സൗമ്യ ജോസഫ് (Jc. Quality ) എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ,സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ, ഷബിത എം.കെ. നബീസ ബീവി, നഗരസഭാ സെക്രട്ടറി സുബൈർ കെ.പി. എന്നിവരുടെ നേതൃത്വത്തിൽ സംഘാങ്ങങ്ങളെ ആശുപത്രിയിൽ വരവേറ്റു.

ആശുപത്രികളുടെ ശുചിത്വവും നൽകപ്പെടുന്ന സേവനങ്ങളുടെ ക്വാളിറ്റിയും ആണ് പ്രധാനമായും ഈ അവാർഡ് നൽകുന്നതിലേക്ക് പരിഗണിക്കപ്പെടുക , അഞ്ചു ഏക്കറോളം ഭൂമിയിൽ കൂടുതലും പഴയ കെട്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ആശുപത്രിയെ ഇതുപോലുള്ള ഒരു അവാർഡിന് പരിഗണിക്കപ്പെടുന്നതിലേക്ക് എത്തിച്ചതിൽ ഹോസ്പിറ്റൽ തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മാനേജ്‌മെന്റ് കമ്മറ്റിയുടെ പങ്ക് വളരെ വലുതാണ് ,

ഗവ.ഫണ്ടുകൾക്ക് പുറമെ വിവിധ സംഘടനകൾ,ബാങ്കുകൾ,വ്യാപാര സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരെ കോർത്തിണക്കികൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് വളരെ വലീയ മാറ്റങ്ങൾ ആശുപത്രിയിൽ നടപ്പിൽ വരുത്തുവാൻ സാധിച്ചിട്ടുണ്ട് . ആശുപത്രി സൂപ്രണ്ട് ഡോ.രേഖ.കെ.ടി , ആർ.എം.ഒ ഡോ.പ്രവീൺ പ്രസന്നൻ, ഡോ.ജാഫർ ബഷീർ, നേഴ്സിങ് സൂപ്രണ്ട് ശ്രീമതി.എൽസി മാത്യു , ഡെ. നേഴ്സിങ് സൂപ്രണ്ട് ശ്രീമതി.ലൗലി എബ്രഹാം, സീനിയർ നേഴ്സിങ് ഓഫീസർ ശ്രീമതി.ലളിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.

പരിസര ശുചീകരണമുൾപ്പെടെ ഡ്യൂട്ടി സമയത്തിന് ശേഷവും ജോലി ചെയ്ത ജീവനക്കാർ ആശുപത്രിയുടെ ശുചിത്വവും നൽകപ്പെടുന്ന സേവനങ്ങളുടെ ക്വാളിറ്റിയും ഉറപ്പുവരുത്തുന്നതിനായി വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ പ്രായോഗീക പരിജ്ഞാനവും അവാർഡ് പരിശോധനാ സംഘം വിലയിരുത്തി മാർക്കിടുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87703/kayakalpa_award)