---
title: "വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസ്സ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു"
english_title: "hayathul islam madrassa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87667/hayathul-islam-madrassa"
published_at: "2022-12-28T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac02d75b6d8_vac.jpg"
keywords: []
---

# വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസ്സ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

> **Lead Summary:** **അഴീക്കോട്: **കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസ്സയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടന്നു. സമാപന സമ്മേളനം മഹല്ല് പ്രസിഡണ്ട് സി വി മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. അബ്ദുറഹ്മാൻ മിസ്ബാഹി, മുഹമ്മദ് റഫീഖ് അമാനി, സിദ്ധീഖ് സഖാഫി, ശൗകത്തലി അമാനി, ഹുദൈഫ ഇർശാദി, ഹുസൈൻ സഖാഫി, ശൈഖ് ഹസൻ അമാനി, അബ്ദുറസാഖ് ലത്വീഫി, പി അബ്ദുൽ ജബ്ബാർ മാസ്റ്റർ, പി സി മഹ്മൂദ് ഹാജി, ഇ എം മുഹിയിദ്ധീൻ കുഞ്ഞി, അബ്ദുസ്സമദ് അരയാക്കണ്ടിപ്പാറ, പി മുസ്ത്വഫ ഹാജി, കെ പി അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. മഹല്ലിന് വേണ്ടി ദീർഘകാലം സേവനം ചെയ്ത കെ അബു, പി കെ ഉമർകുഞ്ഞി, സി വി മുഹമ്മദ് കുഞ്ഞി, ഇ എം മുഹിയിദ്ധീൻ കുഞ്ഞി, മുഹമ്മദ് റാഫി അമാനി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. നസീർ വലിയപറമ്പ് സ്വാഗതവും ദിൽശാദ് സി വി നന്ദിയും പറഞ്ഞു.

## Article Content

**അഴീക്കോട്: **കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസ്സയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടന്നു. സമാപന സമ്മേളനം മഹല്ല് പ്രസിഡണ്ട് സി വി മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തി. അബ്ദുറഹ്മാൻ മിസ്ബാഹി, മുഹമ്മദ് റഫീഖ് അമാനി, സിദ്ധീഖ് സഖാഫി, ശൗകത്തലി അമാനി, ഹുദൈഫ ഇർശാദി, ഹുസൈൻ സഖാഫി, ശൈഖ് ഹസൻ അമാനി, അബ്ദുറസാഖ് ലത്വീഫി, പി അബ്ദുൽ ജബ്ബാർ മാസ്റ്റർ, പി സി മഹ്മൂദ് ഹാജി, ഇ എം മുഹിയിദ്ധീൻ കുഞ്ഞി, അബ്ദുസ്സമദ് അരയാക്കണ്ടിപ്പാറ, പി മുസ്ത്വഫ ഹാജി, കെ പി അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. മഹല്ലിന് വേണ്ടി ദീർഘകാലം സേവനം ചെയ്ത കെ അബു, പി കെ ഉമർകുഞ്ഞി, സി വി മുഹമ്മദ് കുഞ്ഞി, ഇ എം മുഹിയിദ്ധീൻ കുഞ്ഞി, മുഹമ്മദ് റാഫി അമാനി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. നസീർ വലിയപറമ്പ് സ്വാഗതവും ദിൽശാദ് സി വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87667/hayathul-islam-madrassa)