---
title: "മുല്ലക്കൊടി ടൂറിസം പാർക്കിന് അഞ്ച് കോടിയുടെ ഭരണാനുമതി"
english_title: "mullakodi_tourism_park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87623/mullakodi_tourism_park"
published_at: "2022-12-28T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abddcf14b0b_WhatsApp_Image_2022-12-28_at_11.39.36_AM.jpeg"
keywords: []
---

# മുല്ലക്കൊടി ടൂറിസം പാർക്കിന് അഞ്ച് കോടിയുടെ ഭരണാനുമതി

> **Lead Summary:** മയ്യിൽ മുല്ലക്കൊടി തീരദേശവും ഇനി ടൂറിസം മാപ്പിലേക്ക്. വളപട്ടണം പുഴയുടെ തീരത്തെ പ്രകൃതിരമണീയമായ മുല്ലക്കൊടി പുഴയോര തീരദേശ റോഡ് കേന്ദ്രീകരിച്ച് പാർക്ക് വേ ടൂറിസം പദ്ധതിക്കാണ് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

## Article Content

മയ്യിൽ മുല്ലക്കൊടി തീരദേശവും ഇനി ടൂറിസം മാപ്പിലേക്ക്. വളപട്ടണം പുഴയുടെ തീരത്തെ പ്രകൃതിരമണീയമായ മുല്ലക്കൊടി പുഴയോര തീരദേശ റോഡ് കേന്ദ്രീകരിച്ച് പാർക്ക് വേ ടൂറിസം പദ്ധതിക്കാണ് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

കുട്ടികളുടെ കളിയിടം, നടപ്പാത, പുൽത്തകിടി, കിയോസ്‌കുകൾ, തുറന്ന റസ്‌റ്റോറന്റുകൾ, കാരവാൻ പാർക്കിങ് ഏരിയ, ആംഫി തിയേറ്റർ തുടങ്ങിയവയുടെ നിർമാണങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്തംഗം എം അസൈനാർ അറിയിച്ചു. എം.വി ഗോവിന്ദൻ എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് മുല്ലക്കൊടി ടൂറിസത്തിനായി കരട് പദ്ധതി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87623/mullakodi_tourism_park)