---
title: "തളിപ്പറമ്പ് മണ്ഡലത്തെ ആഘോഷ ലഹരിയിൽ ആറാടിച്ച് ഹാപ്പിനസ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക്"
english_title: "happiness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87559/happiness"
published_at: "2022-12-27T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab12d037b01_vac.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തെ ആഘോഷ ലഹരിയിൽ ആറാടിച്ച് ഹാപ്പിനസ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക്

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിന്റെ നാടും നഗരവും ഉണർത്തി ഹാപ്പിനസ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫെസ്റ്റിവെൽ നഗരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ധർമ്മശാലയിലെ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും മുൻസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന ഫെസ്റ്റിവൽ വീക്ഷിക്കുന്നതിനായി ദിനംപ്രതി ജനങ്ങൾ ഒഴുകിയെത്തുകയാണ്.രാവിലെ മുതൽ കുടുംബ സമേതമെത്തിയ ജനത്തെ കൊണ്ട് നഗരി അക്ഷ രാർത്ഥത്തിൽ ശ്വാസം മുട്ടി. സംഘാടകരെപ്പോലും അത്ഭുത പ്പെടുത്തുന്ന രീതിയിലാണ് ജനങ്ങൾ കാണാനെത്തുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച കലാപരിപാടികൾ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. പഞ്ചായത്ത്തല നാടൻ പാട്ട് മൽസരത്തിലെ വിജയിക ളുടെ അവസാന വട്ട മത്സരവും നടന്നു. ക്രിസ് മസ് ആഘോഷം എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ് തു. ശരീര സൗന്ദര്യ മൽസരം സിനിമ നടൻ അബു സലിം ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഡോ. ക്ലാരസ് ക്രിസ്മസ് സന്ദേശം നൽകി. ടി.കെ ഗോവിന്ദൻ മാസ്റ്റർ അധ്യ ക്ഷത വഹിച്ചു. കൊയ്യം ജനാർദനൻ ആശംസ പ്രസംഗം നടത്തി. സിനിമ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. വി.എം സീന സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിന്റെ നാടും നഗരവും ഉണർത്തി ഹാപ്പിനസ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫെസ്റ്റിവെൽ നഗരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ധർമ്മശാലയിലെ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും മുൻസിപ്പൽ സ്റ്റേഡിയത്തിലുമായി നടക്കുന്ന ഫെസ്റ്റിവൽ വീക്ഷിക്കുന്നതിനായി ദിനംപ്രതി ജനങ്ങൾ ഒഴുകിയെത്തുകയാണ്.രാവിലെ മുതൽ കുടുംബ സമേതമെത്തിയ ജനത്തെ കൊണ്ട് നഗരി അക്ഷ രാർത്ഥത്തിൽ ശ്വാസം മുട്ടി. സംഘാടകരെപ്പോലും അത്ഭുത പ്പെടുത്തുന്ന രീതിയിലാണ് ജനങ്ങൾ കാണാനെത്തുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച കലാപരിപാടികൾ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. പഞ്ചായത്ത്തല നാടൻ പാട്ട് മൽസരത്തിലെ വിജയിക ളുടെ അവസാന വട്ട മത്സരവും നടന്നു. ക്രിസ് മസ് ആഘോഷം എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ് തു. ശരീര സൗന്ദര്യ മൽസരം സിനിമ നടൻ അബു സലിം ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഡോ. ക്ലാരസ് ക്രിസ്മസ് സന്ദേശം നൽകി. ടി.കെ ഗോവിന്ദൻ മാസ്റ്റർ അധ്യ ക്ഷത വഹിച്ചു. കൊയ്യം ജനാർദനൻ ആശംസ പ്രസംഗം നടത്തി. സിനിമ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. വി.എം സീന സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87559/happiness)