---
title: "ടി. ടി. കെ. ദേവസ്വത്തിന്റെ നിലപാട് പ്രതിഷേധാർഹം; യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി "
english_title: "ttk dewaswam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87555/ttk-dewaswam"
published_at: "2022-12-27T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab0fc03e43d_images_(10).jpg"
keywords: []
---

# ടി. ടി. കെ. ദേവസ്വത്തിന്റെ നിലപാട് പ്രതിഷേധാർഹം; യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** ടി. ടി. കെ. ദേവസ്വത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി 12/11/ 2022ന് ടി. ടി. കെ. ദേവസ്വം പ്രസിഡന്റിന് കത്തു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും യോഗം വിളിക്കുമെന്ന് ടി. ടി. കെ ദേവസ്വം പ്രസിഡന്റ്‌ ഉറപ്പ് നൽകി. ഇന്ന് ദേവസ്വം പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള അധികാരികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. ഈ യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ പൂർണമായും ഒഴിവാക്കി. ഇത് പൂർണമായ അവഹേളനമാണ്. ഇതിനെതിരെ പ്രസിഡന്റ്‌, ദേവസ്വം അധികാരികൾ ഉൾപ്പെടെയുള്ളവരോട് ഇതിന്റെ കാരണം ചോദിച്ചപ്പോൾ അധികാരികൾ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്‌. ദേവസ്വം അധികാരികൾക്ക് മുൻപിൽ ഭക്ത ജനങ്ങളുടെ അഭിപ്രായം പറയുവാൻ യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുബോൾ അതിനെതിരെ കൈമലർത്തുന്ന നിലപാടാണ് ദേവസ്വം അധികാരികൾ സ്വീകരിക്കുന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എന്ന് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സി കെ. സായൂജ് പറഞ്ഞു

## Article Content

ടി. ടി. കെ. ദേവസ്വത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി 12/11/ 2022ന് ടി. ടി. കെ. ദേവസ്വം പ്രസിഡന്റിന് കത്തു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും യോഗം വിളിക്കുമെന്ന് ടി. ടി. കെ ദേവസ്വം പ്രസിഡന്റ്‌ ഉറപ്പ് നൽകി. ഇന്ന് ദേവസ്വം പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള അധികാരികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. ഈ യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ പൂർണമായും ഒഴിവാക്കി. ഇത് പൂർണമായ അവഹേളനമാണ്. ഇതിനെതിരെ പ്രസിഡന്റ്‌, ദേവസ്വം അധികാരികൾ ഉൾപ്പെടെയുള്ളവരോട് ഇതിന്റെ കാരണം ചോദിച്ചപ്പോൾ അധികാരികൾ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്‌. ദേവസ്വം അധികാരികൾക്ക് മുൻപിൽ ഭക്ത ജനങ്ങളുടെ അഭിപ്രായം പറയുവാൻ യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുബോൾ അതിനെതിരെ കൈമലർത്തുന്ന നിലപാടാണ് ദേവസ്വം അധികാരികൾ സ്വീകരിക്കുന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എന്ന് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സി കെ. സായൂജ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87555/ttk-dewaswam)