---
title: "ഒറ്റ നമ്പര്‍ ചൂതാട്ടം പോലിസ് നിരീക്ഷണത്തിനിടെ രണ്ടുപേര്‍ പിടിയില്‍"
english_title: "choothattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8752/choothattam"
published_at: "2021-11-03T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61828c7f42bfb_choothattam.jpg"
keywords: []
---

# ഒറ്റ നമ്പര്‍ ചൂതാട്ടം പോലിസ് നിരീക്ഷണത്തിനിടെ രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** മയ്യില്‍: ഒറ്റ നമ്പര്‍ ചൂതാട്ടം പോലിസ് നിരീക്ഷണത്തിനിടെ രണ്ടുപേര്‍ പിടിയില്‍. കമ്പില്‍ കൊളച്ചേരി സ്വദേശി സുന്ദര നിവാസില്‍ ഹരിദാസന്‍, ചെറുപഴശിയിലെ ടി.വി സിയാദ് എന്നിവരെയാണ് മയ്യില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.പി മനോജ്, ഗ്രേഡ് എസ്.ഐ വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

മയ്യില്‍: ഒറ്റ നമ്പര്‍ ചൂതാട്ടം പോലിസ് നിരീക്ഷണത്തിനിടെ രണ്ടുപേര്‍ പിടിയില്‍. കമ്പില്‍ കൊളച്ചേരി സ്വദേശി സുന്ദര നിവാസില്‍ ഹരിദാസന്‍, ചെറുപഴശിയിലെ ടി.വി സിയാദ് എന്നിവരെയാണ് മയ്യില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.പി മനോജ്, ഗ്രേഡ് എസ്.ഐ വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴോടെ കമ്പില്‍ ടൗണില്‍ വച്ചാണ് ഇരുവരും പോലിസ് പിടിയിലായത്.

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് നോട്ടുബുക്കില്‍ നമ്പര്‍ കുറിച്ച് ഫോണ്‍ മുഖാന്തിരമായിരുന്നു ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം.

പ്രതികളില്‍ നിന്ന് 81,000 രൂപയും ഒറ്റ നമ്പര്‍ കുറിപ്പടിക്കായി സൂക്ഷിച്ച നോട്ടുബുക്കും പോലിസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8752/choothattam)