---
title: "ജനപ്രതിനിധിസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും  സംഘടിപ്പിച്ചു"
english_title: "seminar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87514/seminar"
published_at: "2022-12-27T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad07869f18_vac.jpg"
keywords: []
---

# ജനപ്രതിനിധിസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും  സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല: **ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂരിലെ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ജനപ്രതിനിധിസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. നവകേരളവും സമഗ്ര പ്രാദേശിക വികസനവും, തൊഴിലും തൊഴിൽ സഭയും ഹാപ്പിനെസ്സ് ഫെസ്റ്റിവലും, കാർബൺ ന്യൂട്രൽ വില്ലേജ് എന്നീ വിഷയങ്ങളിൽ ജോയ് എളമൻ പ്രവീൺ പരമേശ്വർ എന്നിവർ സെമിനാറുകൾ കൈകാര്യം ചെയ്തു. മാനവ ജീവിതത്തിൽ സന്തോഷ സൂചികയുടെ പ്രാധാന്യത്തെ പറ്റി സമഗ്രമായ ചർച്ചകൾ നടന്നു.കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ നന്ദി രേഖപ്പെടുത്തി. വിവിധ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ജനപ്രതിനിധികൾ പങ്കെടുത്തു.

## Article Content

**ധർമ്മശാല: **ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂരിലെ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ജനപ്രതിനിധിസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. നവകേരളവും സമഗ്ര പ്രാദേശിക വികസനവും, തൊഴിലും തൊഴിൽ സഭയും ഹാപ്പിനെസ്സ് ഫെസ്റ്റിവലും, കാർബൺ ന്യൂട്രൽ വില്ലേജ് എന്നീ വിഷയങ്ങളിൽ ജോയ് എളമൻ പ്രവീൺ പരമേശ്വർ എന്നിവർ സെമിനാറുകൾ കൈകാര്യം ചെയ്തു. മാനവ ജീവിതത്തിൽ സന്തോഷ സൂചികയുടെ പ്രാധാന്യത്തെ പറ്റി സമഗ്രമായ ചർച്ചകൾ നടന്നു.കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ നന്ദി രേഖപ്പെടുത്തി. വിവിധ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ജനപ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87514/seminar)