---
title: "ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്സിന്റെ ക്യാമ്പിന് തുടക്കമായി "
english_title: "Nss camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87386/nss-camp"
published_at: "2022-12-26T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9d31e5416e_IMG-20221226-WA0031.jpg"
keywords: []
---

# ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്സിന്റെ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് യൂണിറ്റിന്റെ ക്യാമ്പ്( വെളിച്ചം 2022 ) തൃച്ചംബരം സ്കൂളിൽ PTA പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്ക് വിവിധ ക്ലാസുകൾ ഉണ്ടായിരിക്കും കാർഷിക വിജ്ഞാന സദസ്സ്, മുതിർന്ന പൗരന്മാരെ ആദരിക്കൽ, സാമൂഹിക വന വൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടൽ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വ്യക്തിത്വ വികസന ക്ലാസ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.ടാഗോർ വിദ്യാനികേതൻ പിടിഎ പ്രസിഡണ്ട് പി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു, രാജേഷ് സാർ അഷിത ടീച്ചർ മദർ pta പ്രസിഡന്റ് ദീപാ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു പ്രോഗ്രാം ഓഫീസർ കെ വി സജിത ക്യാമ്പിന്റെ വിശദാംശങ്ങൾപരിചയപ്പെടുത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് ടി ധനേഷ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ വിഗ്നേഷ് ഈ ഡി നന്ദിയും പറഞ്ഞു

## Article Content

ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് യൂണിറ്റിന്റെ ക്യാമ്പ്( വെളിച്ചം 2022 ) തൃച്ചംബരം സ്കൂളിൽ PTA പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്ക് വിവിധ ക്ലാസുകൾ ഉണ്ടായിരിക്കും കാർഷിക വിജ്ഞാന സദസ്സ്, മുതിർന്ന പൗരന്മാരെ ആദരിക്കൽ, സാമൂഹിക വന വൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടൽ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വ്യക്തിത്വ വികസന ക്ലാസ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.ടാഗോർ വിദ്യാനികേതൻ പിടിഎ പ്രസിഡണ്ട് പി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു, രാജേഷ് സാർ അഷിത ടീച്ചർ മദർ pta പ്രസിഡന്റ് ദീപാ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു പ്രോഗ്രാം ഓഫീസർ കെ വി സജിത ക്യാമ്പിന്റെ വിശദാംശങ്ങൾപരിചയപ്പെടുത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് ടി ധനേഷ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ വിഗ്നേഷ് ഈ ഡി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87386/nss-camp)