---
title: "വെളിച്ചം സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി "
english_title: "Velicham camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87385/velicham-camp"
published_at: "2022-12-26T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9d2289ae8f_IMG-20221226-WA0055.jpg"
keywords: []
---

# വെളിച്ചം സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി 

> **Lead Summary:** >  **തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ "വെളിച്ചം" എന്ന പേരിൽ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി . കുറ്റിക്കോൽ സൗത്ത് എൽ.പി. സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത് . സംഘാടക സമിതി ചെയർമാൻ കൂടിയായ വാർഡ് കൗൺസിലർ വി.വിജയൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ ക്യാമ്പ് വിശദീകരണം നടത്തി.. മുൻ നഗരസഭാ ചെയർമാൻ ടി.ബാലകൃഷ്ണൻ, മൂത്തേടത്ത് ഹയർസെക്കണ്ടറി ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ് , എൻ എസ് എസ് മാടായി ക്ലസ്റ്റർ കൺവീനർ കെ.പി. റിജു, കുറ്റിക്കോൽ സൗത്ത് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ പി.രഞ്ജിത്ത് കുമാർ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്,മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ് എം.ശശീന്ദ്രൻ , കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.പി. രാജേഷ്, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ മദർ പി.ടി.എ പ്രസിഡണ്ട് എ. നിഷ, കുറ്റിക്കോൽ യുവജന കലാസമിതി സെക്രട്ടറി ഇ.മോഹനൻ , ഹയർ സെക്കണ്ടറി സ്റ്റാഫ് പ്രതിനിധി ഡോ. എ. ദേവിക തുടങ്ങിയവർ ആശംസകളർപ്പിച്ചു.. പ്രിൻസിപ്പാൾ പി.ഗീത സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ നന്ദിയും പറഞ്ഞു. . ക്യാമ്പിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ എം .അനുനാഥ്, ഷാഫി പാപ്പിനിശ്ശേരി, അഡ്വ .ഇ.വി.രാമകൃഷ്ണൻ, എം.ഡി.ആശ, ടി.കെ.ദേവരാജൻ എന്നിവർ ക്ലാസുകളെടുക്കും. വളണ്ടിയർമാരുടെ നേതൃത്യത്തിൽ ഹരിത സംസ്കൃതി എന്ന പേരിൽ പ്രദേശത്തെ വീടുകളിൽ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കും. കൂടാതെ സർക്കാറിൻ്റെ ലഹരി വിരുദ്ധ പരിപാടി ജനങ്ങളിലെത്തിക്കാനായി ലഹരി വിരുദ്ധ പോസ്റ്റർ, ലഹരി വിരുദ്ധ ക്യാൻവാസ് എന്നിവ തയ്യാറാക്കുകയും ലഹരി വിരുദ്ധ തെരുവു നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. കൂടാതെ ലഹരിക്കെതിരെ പൊരുതുന്ന യൗവനത്തിൻ്റെ പ്രതീകമായി 1000 ഖില്ലാടി പാവകൾ നിർമ്മിച്ച് വിതരണം ചെയ്യും . ക്യാമ്പ് ജനുവരി 1 ന് സമാപിക്കും. സമാപന സമ്മേളനം നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്യും.

## Article Content

>  **തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ "വെളിച്ചം" എന്ന പേരിൽ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി . കുറ്റിക്കോൽ സൗത്ത് എൽ.പി. സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത് . സംഘാടക സമിതി ചെയർമാൻ കൂടിയായ വാർഡ് കൗൺസിലർ വി.വിജയൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ ക്യാമ്പ് വിശദീകരണം നടത്തി.. മുൻ നഗരസഭാ ചെയർമാൻ ടി.ബാലകൃഷ്ണൻ, മൂത്തേടത്ത് ഹയർസെക്കണ്ടറി ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദ് , എൻ എസ് എസ് മാടായി ക്ലസ്റ്റർ കൺവീനർ കെ.പി. റിജു, കുറ്റിക്കോൽ സൗത്ത് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ പി.രഞ്ജിത്ത് കുമാർ, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.സന്തോഷ്,മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ് എം.ശശീന്ദ്രൻ , കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.പി. രാജേഷ്, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ മദർ പി.ടി.എ പ്രസിഡണ്ട് എ. നിഷ, കുറ്റിക്കോൽ യുവജന കലാസമിതി സെക്രട്ടറി ഇ.മോഹനൻ , ഹയർ സെക്കണ്ടറി സ്റ്റാഫ് പ്രതിനിധി ഡോ. എ. ദേവിക തുടങ്ങിയവർ ആശംസകളർപ്പിച്ചു.. പ്രിൻസിപ്പാൾ പി.ഗീത സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ നന്ദിയും പറഞ്ഞു. . ക്യാമ്പിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ എം .അനുനാഥ്, ഷാഫി പാപ്പിനിശ്ശേരി, അഡ്വ .ഇ.വി.രാമകൃഷ്ണൻ, എം.ഡി.ആശ, ടി.കെ.ദേവരാജൻ എന്നിവർ ക്ലാസുകളെടുക്കും. വളണ്ടിയർമാരുടെ നേതൃത്യത്തിൽ ഹരിത സംസ്കൃതി എന്ന പേരിൽ പ്രദേശത്തെ വീടുകളിൽ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കും. കൂടാതെ സർക്കാറിൻ്റെ ലഹരി വിരുദ്ധ പരിപാടി ജനങ്ങളിലെത്തിക്കാനായി ലഹരി വിരുദ്ധ പോസ്റ്റർ, ലഹരി വിരുദ്ധ ക്യാൻവാസ് എന്നിവ തയ്യാറാക്കുകയും ലഹരി വിരുദ്ധ തെരുവു നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. കൂടാതെ ലഹരിക്കെതിരെ പൊരുതുന്ന യൗവനത്തിൻ്റെ പ്രതീകമായി 1000 ഖില്ലാടി പാവകൾ നിർമ്മിച്ച് വിതരണം ചെയ്യും . ക്യാമ്പ് ജനുവരി 1 ന് സമാപിക്കും. സമാപന സമ്മേളനം നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87385/velicham-camp)