---
title: "തൊഴിലവകാശ നിഷേധത്തിനെതിരെ ഡിസംബർ 27 ന് ആധാരംഎഴുത്ത് അസോസിയേഷൻ പണിമുടക്ക് "
english_title: "Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87378/protest"
published_at: "2022-12-26T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9c803e9274_IMG-20221226-WA0033.jpg"
keywords: []
---

# തൊഴിലവകാശ നിഷേധത്തിനെതിരെ ഡിസംബർ 27 ന് ആധാരംഎഴുത്ത് അസോസിയേഷൻ പണിമുടക്ക് 

> **Lead Summary:** രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി ആധാരം എഴുത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും. കേന്ദ്ര നയങ്ങൾക്കനുസൃതമായി കൊണ്ടുവരുന്ന ടെംപ്ലെറ്റ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ സമരം ചെയ്തു വരുന്ന ഘട്ടത്തിൽ കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാകെ റെയ്ഡ് നടത്തി യാതൊരു തെളിവും ഇല്ലാതെ വ്യാജപ്രചരണം നടത്തി ആധാരം എഴുത്തുകാരാകെ അഴിമതിക്കാരും കൈക്കൂലി എജന്റുമാരും ആണെന്ന തരത്തിൽ ദിവസേനയെന്നോണം മാധ്യമങ്ങളിൽ വാർത്ത കൊടുത്ത് മോശക്കാരാക്കുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ആധാരം എഴുത്തുതൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിസംബർ 27 ന് (ചൊവ്വാഴ്ച )ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണ നടത്തുകയാണ്* അതിന്റെ ഭാഗമായി അന്നേ ദിവസം പണിമുടക്കി 27/12/2022ന് കണ്ണൂർ ജില്ലയിലെ മുഴുവൻ ആധാരംഎഴുത്തുകരെയും പങ്കെടുപ്പിച്ചുകൊണ്ട് തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നും രാവിലെ 10.30 മണിക്ക് പ്രകടനം ആരംഭിക്കുന്നതും തുടർന്ന് 11.30 നകം ജില്ലാ രജിസ്ട്രാർ ഓഫീസിന് മുന്നിൽ എത്തി ധർണ്ണ ആരംഭിക്കുന്നതുമാണ്. ധർണ്ണ മുൻ എം.എൽ.എ യും സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

## Article Content

രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി ആധാരം എഴുത്ത് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും. കേന്ദ്ര നയങ്ങൾക്കനുസൃതമായി കൊണ്ടുവരുന്ന ടെംപ്ലെറ്റ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ സമരം ചെയ്തു വരുന്ന ഘട്ടത്തിൽ കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാകെ റെയ്ഡ് നടത്തി യാതൊരു തെളിവും ഇല്ലാതെ വ്യാജപ്രചരണം നടത്തി ആധാരം എഴുത്തുകാരാകെ അഴിമതിക്കാരും കൈക്കൂലി എജന്റുമാരും ആണെന്ന തരത്തിൽ ദിവസേനയെന്നോണം മാധ്യമങ്ങളിൽ വാർത്ത കൊടുത്ത് മോശക്കാരാക്കുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ആധാരം എഴുത്തുതൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിസംബർ 27 ന് (ചൊവ്വാഴ്ച )ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണ നടത്തുകയാണ്* അതിന്റെ ഭാഗമായി അന്നേ ദിവസം പണിമുടക്കി 27/12/2022ന് കണ്ണൂർ ജില്ലയിലെ മുഴുവൻ ആധാരംഎഴുത്തുകരെയും പങ്കെടുപ്പിച്ചുകൊണ്ട് തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നും രാവിലെ 10.30 മണിക്ക് പ്രകടനം ആരംഭിക്കുന്നതും തുടർന്ന് 11.30 നകം ജില്ലാ രജിസ്ട്രാർ ഓഫീസിന് മുന്നിൽ എത്തി ധർണ്ണ ആരംഭിക്കുന്നതുമാണ്. ധർണ്ണ മുൻ എം.എൽ.എ യും സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87378/protest)