---
title: "തിരുവട്ടൂര്‍, അരിപ്പാമ്പ്ര ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണവും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്ത്; നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചു നല്‍കണമെന്ന് കത്തും"
english_title: "Gold and cash stolen from Thiruvattur and Arippampra areas in the backyard of a panchayat member; Letters will be sent to those who have lost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8734/gold-and-cash-stolen-from-thiruvattur-and-arippampra-areas-in-the-backyard-of-a-panchayat-member-letters-will-be-sent-to-those-who-have-lost"
published_at: "2021-11-03T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618273a9b558a_news-car.jpg"
keywords: []
---

# തിരുവട്ടൂര്‍, അരിപ്പാമ്പ്ര ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണവും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്ത്; നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചു നല്‍കണമെന്ന് കത്തും

> **Lead Summary:** **പരിയാരം: **മോഷ്ടിച്ച പണവും സ്വർണവും പഞ്ചായത്ത് മെമ്പറുടെ വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

## Article Content

**പരിയാരം: **മോഷ്ടിച്ച പണവും സ്വർണവും പഞ്ചായത്ത് മെമ്പറുടെ വീട്ടുവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പരിയാരം തിരുവട്ടൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ കള്ളൻ ഒടുവിൽ പോലീസ് പിടിയിലാകും എന്ന ഘട്ടത്തിലാണ് സ്വർണവും പണവും ഉപേക്ഷിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ രണ്ടു മാസ കാലമായി പ്രദേശവാസികളെ ഉറക്കം കെടുത്തിയ മോഷ്ടാവ് പ്രദേശവാസി തന്നെയെന്ന് പരിയാരം എസ്.ഐ.കെ.വി.സതീശനും സംഘവും തിരിച്ചറിഞ്ഞിരുന്നു

പരിയാരം പഞ്ചായത്ത് രണ്ടാം വാർഡ്‌ മെമ്പർ തിരുവട്ടൂരിലെ മുഹമ്മദ് അഷറഫിൻ്റെ വീട്ടു വരാന്തയിലാണ് 1,91,500 രൂപയും 37.500 ഗ്രാം സ്വർണ്ണാഭരണങ്ങളും 630 മില്ലിഗ്രാം സ്വർണ്ണതരികളും ഉപേക്ഷിച്ചത്. 

കവറിൽ മോഷണം നടത്തിയ വീട്ടുകാരുടെ  പേര് എഴുതിയ കടലാസും സമീപത്തുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മെമ്പർ ഇന്നലെ രാത്രിയോടെ പരിയാരം പോലീസിൽ വിവരം കൈമാറി. സ്ഥലത്തെത്തിയ പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്വർണ്ണവും പണവും കസ്റ്റഡിയിലെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8734/gold-and-cash-stolen-from-thiruvattur-and-arippampra-areas-in-the-backyard-of-a-panchayat-member-letters-will-be-sent-to-those-who-have-lost)