---
title: "ഹാപ്പിനെസിന്റെ സന്തോഷം തൊഴിൽ സൃഷ്ടിക്കുക: എം.വി.ഗോവിന്ദൻ"
english_title: "happines job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87336/happines-job-fair"
published_at: "2022-12-26T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9959a8f82a_vac.jpg"
keywords: []
---

# ഹാപ്പിനെസിന്റെ സന്തോഷം തൊഴിൽ സൃഷ്ടിക്കുക: എം.വി.ഗോവിന്ദൻ

> **Lead Summary:** തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉദ്യോഗർത്ഥികൾക്ക് മികച്ച ഭാവി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാപ്പിനെസ് ഫെസ്റ്റിവൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത് എന്ന് ഉദ്ഘാടനത്തിൽ എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ . ഫെസ്റ്റിന്റെ നാലാം ദിവസം 'സ്ട്രൈഡ് 22' മെഗാ ജോബ് ഫെയർ വഴി 2000 ത്തോളം ഉദ്യോഗാർത്ഥികൾ തൊഴിലവസരം സൃഷ്ടിക്കുക എന്ന ആശയം നടപ്പിലാക്കുകയാണ്. പി.മുകുന്ദൻ (ചെയർമാൻ, ആന്തൂർ നഗരസഭ) അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.എം സുർജിത്ത് (ജില്ലാ മിഷൻ കോർഡിനേറ്റർ , കുടുംബശ്രീ മിഷൻ, കണ്ണൂർ ) സ്വാഗതം പറഞ്ഞു. സി.എം.കൃഷ്ണൻ (പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്) ആശംസ അർപ്പിച്ച് സംസാരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നും മറ്റു ജില്ലയിൽ നിന്നും നാലായിരത്തോളം വരുന്ന ഉദ്യോഗാർത്ഥികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. ഓൺ ലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം നേരിട്ട് നടക്കുന്ന അഭിമുഖം വഴി യോഗ്യരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നു. 71 കമ്പനികളിലെ ഒഴിവുകൾ ഈ ജോബ് ഫെയറിലൂടെ അവർക്ക് യോഗ്യരായ യുവതി യുവാക്കളെ കണ്ടെത്തുന്നു. പ്ലസ് ടു, എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്ക് വേദിയൊരുക്കുകയാണ് ഹാപ്പിനെസ്റ്റ് ഫെസ്റ്റ് . തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് മെഗാ ജോബ് ഫെയർ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം തൊഴിൽ മേഖലയിൽ വെല്ലുവിളി നേരിടുന്നു.അഭ്യസ്ത വിദ്യരായ 20 ലക്ഷം തൊഴിൽ രഹിതർ കേരളത്തിൽ നിലവിലുണ്ട്. .ഈ പ്രശ്നം പരിഹരിക്കാനും നിലവിലെ സാഹചര്യം തിരിച്ചറിയാനുമാണ് പ്രദേശിക തലത്തിലുള്ള ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നത്.

## Article Content

തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉദ്യോഗർത്ഥികൾക്ക് മികച്ച ഭാവി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാപ്പിനെസ് ഫെസ്റ്റിവൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത് എന്ന് ഉദ്ഘാടനത്തിൽ എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ . ഫെസ്റ്റിന്റെ നാലാം ദിവസം 'സ്ട്രൈഡ് 22' മെഗാ ജോബ് ഫെയർ വഴി 2000 ത്തോളം ഉദ്യോഗാർത്ഥികൾ തൊഴിലവസരം സൃഷ്ടിക്കുക എന്ന ആശയം നടപ്പിലാക്കുകയാണ്. പി.മുകുന്ദൻ (ചെയർമാൻ, ആന്തൂർ നഗരസഭ) അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.എം സുർജിത്ത് (ജില്ലാ മിഷൻ കോർഡിനേറ്റർ , കുടുംബശ്രീ മിഷൻ, കണ്ണൂർ ) സ്വാഗതം പറഞ്ഞു. സി.എം.കൃഷ്ണൻ (പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്) ആശംസ അർപ്പിച്ച് സംസാരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നും മറ്റു ജില്ലയിൽ നിന്നും നാലായിരത്തോളം വരുന്ന ഉദ്യോഗാർത്ഥികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. ഓൺ ലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം നേരിട്ട് നടക്കുന്ന അഭിമുഖം വഴി യോഗ്യരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നു. 71 കമ്പനികളിലെ ഒഴിവുകൾ ഈ ജോബ് ഫെയറിലൂടെ അവർക്ക് യോഗ്യരായ യുവതി യുവാക്കളെ കണ്ടെത്തുന്നു. പ്ലസ് ടു, എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്ക് വേദിയൊരുക്കുകയാണ് ഹാപ്പിനെസ്റ്റ് ഫെസ്റ്റ് . തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് മെഗാ ജോബ് ഫെയർ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം തൊഴിൽ മേഖലയിൽ വെല്ലുവിളി നേരിടുന്നു.അഭ്യസ്ത വിദ്യരായ 20 ലക്ഷം തൊഴിൽ രഹിതർ കേരളത്തിൽ നിലവിലുണ്ട്. .ഈ പ്രശ്നം പരിഹരിക്കാനും നിലവിലെ സാഹചര്യം തിരിച്ചറിയാനുമാണ് പ്രദേശിക തലത്തിലുള്ള ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87336/happines-job-fair)