---
title: "ഒളിമങ്ങാതെ സീതി ഓർമ്മകൾ: ലോഗോ പ്രകാശനം റിയാസ് നിർവഹിച്ചു"
english_title: "logo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87303/logo"
published_at: "2022-12-26T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9767259d4a_news-card.jpg"
keywords: []
---

# ഒളിമങ്ങാതെ സീതി ഓർമ്മകൾ: ലോഗോ പ്രകാശനം റിയാസ് നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂൾ 1999-2000 വർഷം എസ്.എസ്.എൽ.സി. പഠിതാക്കളുടെ ഒളിമങ്ങാതെ സീതി ഓർമ്മകൾ ഗ്രാന്റ് അലുംനി മീറ്റ് 2023 ജനുവരി 25 ന് ബാബിൽ കൺവെൻഷൻ സെന്ററിൽ നടക്കും. പല മേഘലകളിലേക്കും വിട്ടു പോയ സഹപാഠി സുഹൃത്തുക്കൾ വാട്സാപ്പ് വഴിയാണ് കൂട്ടായ്മയുണ്ടാക്കിയിരിക്കുന്നത് അവരെയെല്ലാം ഒന്നിപ്പിച്ച് കൊണ്ട് സഹപാഠികൾ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതെ നിലനിർത്തുന്നതിന്നും, സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഒരു കൈതാങ്ങാകുകയും പരിയാരത്തുള്ള സ്നേഹഭവനിലെ അന്തേവാസികളെ സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് പുറമെ പുതുതലമുറയുടെ ഉന്നമനത്തിനും, അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഓൺലൈൻ ക്വിസ് പ്രോഗ്രാമുകൾപ്പടെയുള്ള കലാപരിപാടികൾ നടത്തുന്നുണ്ട്. സഹപാഠികൾ തമ്മിലുള്ള ക്രിക്കറ്റ് മാച്ച് മത്സരം നടത്തുകയും ഈ വരുന്ന ജനുവരി 7 ന് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുവാനും തീരുമാനിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തങ്ങൾ നൽകി വായനയെ പ്രോത്സാഹിപ്പിക്കുവാനും കൂട്ടായ്മയുടെ കീഴിയിൽ 'മുന്നൊരുക്കം' പ്രോഗ്രാം പരമാവധി അംഗങ്ങളെ സ്കൂളിൽ വെച്ച് നടത്തുവാനും സാധിച്ചു. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർമാരായ ജുനൈദ് അഹമ്മദലി, മുനീർ ഇമേജ്, മീഡിയ കൺവീനർ സുനീർ എൻ.എം. ഫൈസൽ എ.പി., പ്രോഗ്രാം ജോ: കൺവീനർ ഫൈസൽ കുടുക്കി എന്നിവർ പങ്കെടുത്തു

## Article Content

**തളിപ്പറമ്പ: **സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂൾ 1999-2000 വർഷം എസ്.എസ്.എൽ.സി. പഠിതാക്കളുടെ ഒളിമങ്ങാതെ സീതി ഓർമ്മകൾ ഗ്രാന്റ് അലുംനി മീറ്റ് 2023 ജനുവരി 25 ന് ബാബിൽ കൺവെൻഷൻ സെന്ററിൽ നടക്കും. പല മേഘലകളിലേക്കും വിട്ടു പോയ സഹപാഠി സുഹൃത്തുക്കൾ വാട്സാപ്പ് വഴിയാണ് കൂട്ടായ്മയുണ്ടാക്കിയിരിക്കുന്നത് അവരെയെല്ലാം ഒന്നിപ്പിച്ച് കൊണ്ട് സഹപാഠികൾ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതെ നിലനിർത്തുന്നതിന്നും, സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഒരു കൈതാങ്ങാകുകയും പരിയാരത്തുള്ള സ്നേഹഭവനിലെ അന്തേവാസികളെ സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് പുറമെ പുതുതലമുറയുടെ ഉന്നമനത്തിനും, അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഓൺലൈൻ ക്വിസ് പ്രോഗ്രാമുകൾപ്പടെയുള്ള കലാപരിപാടികൾ നടത്തുന്നുണ്ട്. സഹപാഠികൾ തമ്മിലുള്ള ക്രിക്കറ്റ് മാച്ച് മത്സരം നടത്തുകയും ഈ വരുന്ന ജനുവരി 7 ന് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുവാനും തീരുമാനിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തങ്ങൾ നൽകി വായനയെ പ്രോത്സാഹിപ്പിക്കുവാനും കൂട്ടായ്മയുടെ കീഴിയിൽ 'മുന്നൊരുക്കം' പ്രോഗ്രാം പരമാവധി അംഗങ്ങളെ സ്കൂളിൽ വെച്ച് നടത്തുവാനും സാധിച്ചു. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർമാരായ ജുനൈദ് അഹമ്മദലി, മുനീർ ഇമേജ്, മീഡിയ കൺവീനർ സുനീർ എൻ.എം. ഫൈസൽ എ.പി., പ്രോഗ്രാം ജോ: കൺവീനർ ഫൈസൽ കുടുക്കി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87303/logo)