---
title: "ഗാന്ധി പാർക്കിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ"
english_title: "suicide at gandhipark"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87300/suicide-at-gandhipark"
published_at: "2022-12-26T15:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a973499b564_download.jpg"
keywords: []
---

# ഗാന്ധി പാർക്കിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **പയ്യന്നൂർ:**പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി തങ്ങൾ ഹൗസിൽ അബ്ദുൾ ഹക്കീമിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഗാന്ധിപാർക്കിൽ കുട്ടികൾക്ക് വിനോദത്തിനായി സ്ഥാപിച്ച കളിതൊട്ടിലിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നു രാവിലെ നാട്ടുകാർ കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്കാലിന് ശസ്ത്രക്രിയ കഴിഞ്ഞശേഷം പയ്യന്നൂരിലെ വ്യാപാരികളായ സഹോദരങ്ങൾ ഇയാളെ പയ്യന്നൂരിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വാക്കിംങ്ങ് സ്റ്റിക് ഉപയോഗിച്ചിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്പാണ് പയ്യന്നൂരിലെ സഹോദരന്മാരുടെ അടുത്തേക്ക് വന്നത്.ഗാന്ധി പാർക്കിൽസാഹിത്യോത്സവ സമാപന സമ്മേളനത്തിന്‌ശേഷം പത്തരയോടെ സംഘാടകര്‍ പോയതിന്‌ശേഷമാണ് ഇയാള്‍ തൂങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അന്നു കഴിയുകയായിരുന്നു.സഹോദരങ്ങള്‍:മുജീബ്,സക്കീര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍, മുഹമ്മദ് നസീര്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

**പയ്യന്നൂർ:**പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി തങ്ങൾ ഹൗസിൽ അബ്ദുൾ ഹക്കീമിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഗാന്ധിപാർക്കിൽ കുട്ടികൾക്ക് വിനോദത്തിനായി സ്ഥാപിച്ച കളിതൊട്ടിലിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നു രാവിലെ നാട്ടുകാർ കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്കാലിന് ശസ്ത്രക്രിയ കഴിഞ്ഞശേഷം പയ്യന്നൂരിലെ വ്യാപാരികളായ സഹോദരങ്ങൾ ഇയാളെ പയ്യന്നൂരിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വാക്കിംങ്ങ് സ്റ്റിക് ഉപയോഗിച്ചിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്പാണ് പയ്യന്നൂരിലെ സഹോദരന്മാരുടെ അടുത്തേക്ക് വന്നത്.ഗാന്ധി പാർക്കിൽസാഹിത്യോത്സവ സമാപന സമ്മേളനത്തിന്‌ശേഷം പത്തരയോടെ സംഘാടകര്‍ പോയതിന്‌ശേഷമാണ് ഇയാള്‍ തൂങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അന്നു കഴിയുകയായിരുന്നു.സഹോദരങ്ങള്‍:മുജീബ്,സക്കീര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍, മുഹമ്മദ് നസീര്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87300/suicide-at-gandhipark)