---
title: "'ഇ പി യേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്,കോടികളുടെ നിക്ഷേപമൊന്നും അവര്‍ക്കില്ല'; തോമസ് ജോസഫ്"
english_title: "ceo thomas joseph"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87263/ceo-thomas-joseph"
published_at: "2022-12-26T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a95347b0002_vac.jpg"
keywords: []
---

# 'ഇ പി യേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്,കോടികളുടെ നിക്ഷേപമൊന്നും അവര്‍ക്കില്ല'; തോമസ് ജോസഫ്

> **Lead Summary:** **കണ്ണൂര്‍: **വൈദികം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്‍രെ സിഇഒ തോമസ് ജോസഫ് രംഗത്ത്.ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദികം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. അതില്‍ എന്താണ് തെറ്റ്. സ്വിസ് ബഹ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ അത്.നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല.അതൊന്നും കോടികളല്ല.അത് പ്രചാരണം മാത്രമാണ്.ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്.ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്.അല്ലാതെ അവരുടെ ഓഹരിപങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇപിയുടെ മകന്റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ.ഇപിയുടെ മകന്‍ സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്.2014ലാണത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കണ്ണൂര്‍: **വൈദികം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്‍രെ സിഇഒ തോമസ് ജോസഫ് രംഗത്ത്.ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദികം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. അതില്‍ എന്താണ് തെറ്റ്. സ്വിസ് ബഹ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ അത്.നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല.അതൊന്നും കോടികളല്ല.അത് പ്രചാരണം മാത്രമാണ്.ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്.ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്.അല്ലാതെ അവരുടെ ഓഹരിപങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇപിയുടെ മകന്റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ.ഇപിയുടെ മകന്‍ സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്.2014ലാണത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87263/ceo-thomas-joseph)