---
title: "കെഫോൺ ഇന്റർനെറ്റിലൂടെ ഫാസ്റ്റ് ആയി ഹാപ്പിനെസ്സ് ഫെസ്റ്റിവൽ"
english_title: "k phone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87138/k-phone"
published_at: "2022-12-25T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8486556a1f_vac.jpg"
keywords: []
---

# കെഫോൺ ഇന്റർനെറ്റിലൂടെ ഫാസ്റ്റ് ആയി ഹാപ്പിനെസ്സ് ഫെസ്റ്റിവൽ

> **Lead Summary:** **ധർമ്മശാല : **കേരള ഗവണ്മെന്റിന്റെ അഭിമാന പ്രൊജക്റ്റ് ആയ കെ-ഫോൺ ന്റെ സേവനം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലും. 90 മുതൽ 100 എംബി /സെക്കൻഡ് വേഗതയിൽ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്. കേരളത്തിൽ 375 പോപ്പുകൾ കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ 31 പോപ്പുകൾ ആണ് ഉള്ളത്. അതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. മുണ്ടയാട് പോപ്പിൽ നിന്നുമാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിലേക്ക് ഉള്ള ഇന്റർനെറ്റ്‌ സംവിധാനം ലഭ്യമാകുന്നത്. കണ്ണൂരിൽ മാത്രം 1300 ൽ അധികം സ്ഥാപനങ്ങളിൽ ഇപ്പോൾ കെ ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ച സബ്‌സ്റ്റേഷനകളുടെ നിശ്ചല മാതൃകയോടെ ആണ് കെ ഫോൺ സ്റ്റാൾ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ്‌ സൗകര്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാക്കിയിരിക്കുകയാണ് സർക്കാർ. കേരള ഗവണ്മെന്റിന്റെ അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം എന്ന ആശയം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ ഈ സംവിധാനത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാളിന്റെ പ്രവർത്തനം. രാജ്യത്തിലെ കുത്തക ഇന്റർനെറ്റ്‌ സംവിധാനത്തിന് ബദലായാണ് ഗവണ്മെന്റ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതോടെ സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുകയാണ് സർക്കാർ. നിലവിൽ ഇരുപത്തി മൂവായിരത്തിൽ അധികം കിലോ മീറ്ററിൽ 2400 ഓളം കേബിൾ ലൈൻ പൂർത്തീകരിച്ചു. പതിനൊന്നായിരത്തിൽ അധികം ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോൺ സേവനം നിലവിൽ ലഭ്യമാണ്. പതിനാലായിരം ബി പി എൽ കുടുംബങ്ങൾക്ക് കെ ഫോൺ സേവനം ഉടൻ ലഭ്യമാക്കും. വയനാട്, മാനന്തവാടി എന്നിവടങ്ങളിലും കണിയാംപറ്റ ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

## Article Content

**ധർമ്മശാല : **കേരള ഗവണ്മെന്റിന്റെ അഭിമാന പ്രൊജക്റ്റ് ആയ കെ-ഫോൺ ന്റെ സേവനം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലും. 90 മുതൽ 100 എംബി /സെക്കൻഡ് വേഗതയിൽ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്. കേരളത്തിൽ 375 പോപ്പുകൾ കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ 31 പോപ്പുകൾ ആണ് ഉള്ളത്. അതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. മുണ്ടയാട് പോപ്പിൽ നിന്നുമാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിലേക്ക് ഉള്ള ഇന്റർനെറ്റ്‌ സംവിധാനം ലഭ്യമാകുന്നത്. കണ്ണൂരിൽ മാത്രം 1300 ൽ അധികം സ്ഥാപനങ്ങളിൽ ഇപ്പോൾ കെ ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ച സബ്‌സ്റ്റേഷനകളുടെ നിശ്ചല മാതൃകയോടെ ആണ് കെ ഫോൺ സ്റ്റാൾ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ്‌ സൗകര്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാക്കിയിരിക്കുകയാണ് സർക്കാർ. കേരള ഗവണ്മെന്റിന്റെ അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം എന്ന ആശയം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ ഈ സംവിധാനത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാളിന്റെ പ്രവർത്തനം. രാജ്യത്തിലെ കുത്തക ഇന്റർനെറ്റ്‌ സംവിധാനത്തിന് ബദലായാണ് ഗവണ്മെന്റ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതോടെ സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുകയാണ് സർക്കാർ. നിലവിൽ ഇരുപത്തി മൂവായിരത്തിൽ അധികം കിലോ മീറ്ററിൽ 2400 ഓളം കേബിൾ ലൈൻ പൂർത്തീകരിച്ചു. പതിനൊന്നായിരത്തിൽ അധികം ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോൺ സേവനം നിലവിൽ ലഭ്യമാണ്. പതിനാലായിരം ബി പി എൽ കുടുംബങ്ങൾക്ക് കെ ഫോൺ സേവനം ഉടൻ ലഭ്യമാക്കും. വയനാട്, മാനന്തവാടി എന്നിവടങ്ങളിലും കണിയാംപറ്റ ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87138/k-phone)