---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ശുചികരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ  ഹരിത കർമ്മസേന 'ഭൂമിക'യൊരുങ്ങി കഴിഞ്ഞു"
english_title: "bhoomika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87118/bhoomika"
published_at: "2022-12-25T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7f65ab8240_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ശുചികരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ  ഹരിത കർമ്മസേന 'ഭൂമിക'യൊരുങ്ങി കഴിഞ്ഞു

> **Lead Summary:** ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന ഹാപ്പി നെസ് ഫെസ്റ്റിവലിന്റെ ശുചികരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഹരിത കർമ്മസേന 'ഭൂമിക'യൊരുങ്ങി കഴിഞ്ഞു. കണ്ണൂർ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിവെലിന്റെ മുക്കിലും മൂലയിലും ഹരിത കർമ്മസേനയുടെ സേവനങ്ങൾ കാണാം. ഫെസ്റ്റിവെലിന്റെ തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഡിസംബർ 31 വരെ തുടരും . ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന ഫെസ്റ്റിവൽ വിജയത്തിൽ എത്തിക്കാൻ ഹരിതകർമ്മസേന തയ്യാറായി കഴിഞ്ഞു. ആന്തൂർ നഗരസഭയുടെ കീഴിലെ 15 ഹരിതകർമ്മസേന വളണ്ടിയേഴ്സാണ് ഒരു ദിവസത്തെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പൊരിയുന്ന വേനലിൽ പച്ചയും നീലയും യൂണിഫോമിൽ ആവേശത്തോടെ പ്രവർത്തിക്കുന്ന ഇവരുടെ സായാഹ്ന നേരത്തെ വർത്തമാനങ്ങളിലും നാളെത്തെ ശുചീകരണമാണ് ചർച്ച വിഷയം. ഹാപ്പിനെസ് ഫെസ്റ്റിവൽ നാടിന്റെ ജനകീയോത്സവമായി മാറിയതോടെ ഹരിത കർമ്മസേനയുടെ സേവനങ്ങൾക്ക് അല്പം ഊർജം ഏറിയിട്ടുണ്ട്. 'പ്ലാസ്റ്റിക് വിമുക്ത കേരളം ' എന്ന ലക്ഷ്യത്തോടെ സാധാരണ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങളാണ് ഹരിതകർമ്മസേന ഏറ്റെടുത്ത് നടത്തുന്നത്.

## Article Content

ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന ഹാപ്പി നെസ് ഫെസ്റ്റിവലിന്റെ ശുചികരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഹരിത കർമ്മസേന 'ഭൂമിക'യൊരുങ്ങി കഴിഞ്ഞു. കണ്ണൂർ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിവെലിന്റെ മുക്കിലും മൂലയിലും ഹരിത കർമ്മസേനയുടെ സേവനങ്ങൾ കാണാം. ഫെസ്റ്റിവെലിന്റെ തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഡിസംബർ 31 വരെ തുടരും . ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന ഫെസ്റ്റിവൽ വിജയത്തിൽ എത്തിക്കാൻ ഹരിതകർമ്മസേന തയ്യാറായി കഴിഞ്ഞു. ആന്തൂർ നഗരസഭയുടെ കീഴിലെ 15 ഹരിതകർമ്മസേന വളണ്ടിയേഴ്സാണ് ഒരു ദിവസത്തെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പൊരിയുന്ന വേനലിൽ പച്ചയും നീലയും യൂണിഫോമിൽ ആവേശത്തോടെ പ്രവർത്തിക്കുന്ന ഇവരുടെ സായാഹ്ന നേരത്തെ വർത്തമാനങ്ങളിലും നാളെത്തെ ശുചീകരണമാണ് ചർച്ച വിഷയം. ഹാപ്പിനെസ് ഫെസ്റ്റിവൽ നാടിന്റെ ജനകീയോത്സവമായി മാറിയതോടെ ഹരിത കർമ്മസേനയുടെ സേവനങ്ങൾക്ക് അല്പം ഊർജം ഏറിയിട്ടുണ്ട്. 'പ്ലാസ്റ്റിക് വിമുക്ത കേരളം ' എന്ന ലക്ഷ്യത്തോടെ സാധാരണ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങളാണ് ഹരിതകർമ്മസേന ഏറ്റെടുത്ത് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87118/bhoomika)