---
title: "കുടുംബശ്രീയുടെ കരുത്തുമായി വയനാടൻ ചുരമിറങ്ങി അനീഷയും വിനീതയും കണ്ണൂരിൽ"
english_title: "aneesha nd vineetha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87117/aneesha-nd-vineetha"
published_at: "2022-12-25T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7f4f64246f_vac.jpg"
keywords: []
---

# കുടുംബശ്രീയുടെ കരുത്തുമായി വയനാടൻ ചുരമിറങ്ങി അനീഷയും വിനീതയും കണ്ണൂരിൽ

> **Lead Summary:** വയനാടിന്റെ ചുരമിറങ്ങി കുടുംബശ്രീയുടെ ഉത്പന്നങ്ങൾ കണ്ണൂരിന് പരിചയപ്പെടുത്താൻ എത്തിയിരിക്കുകയാണ് അനീഷയും വിനീതയും.വയനാട്ടിലെ കുടുംബശ്രീ സംരംഭങ്ങളിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ സജ്ജമാക്കിയ എക്സിബിഷൻ സ്റ്റാളുകളിലൂടെ വിറ്റഴിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള `വന്ദൻ´ എന്ന പേരിലുള്ള സംരംഭത്തിന്റെ വിവിധ ഉത്പന്നങ്ങളാണ് ഇവരുടെ സ്റ്റാളിലെ മുഖ്യ ആകർഷണം.അതോടൊപ്പം തന്നെ ചെറുകിട യൂണിറ്റുകളിൽ നിന്നും ശേഖരിച്ച വിവിധതരം കാപ്പി പൊടികൾ,ജാം,വയനാടൻ സുഗന്ധ വ്യഞ്ജനങ്ങൾ,മ്യൂറൽ പെയിന്റിംഗുകൾ,കരകൗശല വസ്തുക്കൾ എന്നിവയും മുള,ജൂട്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ,ഫയലുകൾ,പേഴ്‌സുകൾ തുടങ്ങിയവയും ഇവരുടെ സ്റ്റാളിനെ ആകർഷകമാക്കുന്നു.കുടുംബശ്രീ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ നൽകുന്ന പിന്തുണയെ കുറിച്ചും ഇവർ വാചാലരായി. സർക്കാരിന്റെ പിന്തുണയോടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ട് വരാൻ പ്രചോദനമാകുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു.കോവിഡ് കാലത്തും പ്രളയ കാലത്തും സർക്കാർ നൽകിയ ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളും കുടുംബശ്രീ സംരംഭങ്ങളെ തകർച്ചയിൽ നിന്നും പിടിച്ചു നിർത്താൻ സഹായകരമായെന്നും ഇവർ പറഞ്ഞു.കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ നൂറ് സംരംഭങ്ങൾ തികച്ചതിന്റെ സന്തോഷ നിറവിലാണ് ഇവർ ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ എത്തിച്ചേർന്നിരിക്കുന്നത്.വയനാട്ടിലെ വൈത്തിരി,മേപ്പാടി എന്നിവിടങ്ങളിലെ കുടുംബശ്രീ എം.ഇ.സി മാരായ ഇരുവരും ഡിസംബർ 31 വരെ നടക്കുന്ന എക്സിബിഷനിലെ സജീവ സാന്നിധ്യമായിരിക്കും.

## Article Content

വയനാടിന്റെ ചുരമിറങ്ങി കുടുംബശ്രീയുടെ ഉത്പന്നങ്ങൾ കണ്ണൂരിന് പരിചയപ്പെടുത്താൻ എത്തിയിരിക്കുകയാണ് അനീഷയും വിനീതയും.വയനാട്ടിലെ കുടുംബശ്രീ സംരംഭങ്ങളിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിൽ സജ്ജമാക്കിയ എക്സിബിഷൻ സ്റ്റാളുകളിലൂടെ വിറ്റഴിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള `വന്ദൻ´ എന്ന പേരിലുള്ള സംരംഭത്തിന്റെ വിവിധ ഉത്പന്നങ്ങളാണ് ഇവരുടെ സ്റ്റാളിലെ മുഖ്യ ആകർഷണം.അതോടൊപ്പം തന്നെ ചെറുകിട യൂണിറ്റുകളിൽ നിന്നും ശേഖരിച്ച വിവിധതരം കാപ്പി പൊടികൾ,ജാം,വയനാടൻ സുഗന്ധ വ്യഞ്ജനങ്ങൾ,മ്യൂറൽ പെയിന്റിംഗുകൾ,കരകൗശല വസ്തുക്കൾ എന്നിവയും മുള,ജൂട്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ,ഫയലുകൾ,പേഴ്‌സുകൾ തുടങ്ങിയവയും ഇവരുടെ സ്റ്റാളിനെ ആകർഷകമാക്കുന്നു.കുടുംബശ്രീ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ നൽകുന്ന പിന്തുണയെ കുറിച്ചും ഇവർ വാചാലരായി. സർക്കാരിന്റെ പിന്തുണയോടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ട് വരാൻ പ്രചോദനമാകുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു.കോവിഡ് കാലത്തും പ്രളയ കാലത്തും സർക്കാർ നൽകിയ ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളും കുടുംബശ്രീ സംരംഭങ്ങളെ തകർച്ചയിൽ നിന്നും പിടിച്ചു നിർത്താൻ സഹായകരമായെന്നും ഇവർ പറഞ്ഞു.കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ നൂറ് സംരംഭങ്ങൾ തികച്ചതിന്റെ സന്തോഷ നിറവിലാണ് ഇവർ ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ എത്തിച്ചേർന്നിരിക്കുന്നത്.വയനാട്ടിലെ വൈത്തിരി,മേപ്പാടി എന്നിവിടങ്ങളിലെ കുടുംബശ്രീ എം.ഇ.സി മാരായ ഇരുവരും ഡിസംബർ 31 വരെ നടക്കുന്ന എക്സിബിഷനിലെ സജീവ സാന്നിധ്യമായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87117/aneesha-nd-vineetha)