---
title: "വാക്കുകളിൽ മകന്റെ സ്മരണകളിരമ്പി; ധീരജിന്റെ അച്ഛനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി"
english_title: "father of dheeraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87097/father-of-dheeraj"
published_at: "2022-12-25T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7d061babcb_vac.jpg"
keywords: []
---

# വാക്കുകളിൽ മകന്റെ സ്മരണകളിരമ്പി; ധീരജിന്റെ അച്ഛനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി

> **Lead Summary:** ആയിരങ്ങൾക്കിടയിൽ നൊമ്പരങ്ങൾ ചേർത്തുവച്ച പുസ്തകങ്ങളുമായി ഒരു അച്ഛനുണ്ടായിരുന്നു. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കോൺഗ്രസിന്റെ ക്രിമിനൽ സംഘം അരുംകൊല ചെയ്ത ധീര രക്തസാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ തന്റെ മകന്റെ സ്മരണകൾ ഇരമ്പുന്ന ജീവനുള്ള വരികൾ നിറഞ്ഞ കവിതാസമാഹാരവും പ്രതിസന്ധിയുടെ നാളുകളിൽ തന്നെയും കുടുംബത്തെയും ചേർത്തുപിടിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം എഴുതിയ കവിത സമാഹാരവും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്തു. ധീരജിന്റെ ദുഃഖ സ്മരണകൾ അടങ്ങിയ കവിതാസമാഹാരം ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ രാജേന്ദ്രനെ കരുതലോടെ ചേർത്തുപിടിച്ചപ്പോൾ സദസ്സാകെ നൊമ്പരത്തിലാണ്ടു. ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒത്തുചേർന്ന ആയിരങ്ങളെ സാക്ഷിയാക്കി കോടിയേരിയെക്കുറിച്ചുള്ള കവിതാസമാഹാരം എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.

## Article Content

ആയിരങ്ങൾക്കിടയിൽ നൊമ്പരങ്ങൾ ചേർത്തുവച്ച പുസ്തകങ്ങളുമായി ഒരു അച്ഛനുണ്ടായിരുന്നു. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ കോൺഗ്രസിന്റെ ക്രിമിനൽ സംഘം അരുംകൊല ചെയ്ത ധീര രക്തസാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ തന്റെ മകന്റെ സ്മരണകൾ ഇരമ്പുന്ന ജീവനുള്ള വരികൾ നിറഞ്ഞ കവിതാസമാഹാരവും പ്രതിസന്ധിയുടെ നാളുകളിൽ തന്നെയും കുടുംബത്തെയും ചേർത്തുപിടിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം എഴുതിയ കവിത സമാഹാരവും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്തു. ധീരജിന്റെ ദുഃഖ സ്മരണകൾ അടങ്ങിയ കവിതാസമാഹാരം ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ രാജേന്ദ്രനെ കരുതലോടെ ചേർത്തുപിടിച്ചപ്പോൾ സദസ്സാകെ നൊമ്പരത്തിലാണ്ടു. ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒത്തുചേർന്ന ആയിരങ്ങളെ സാക്ഷിയാക്കി കോടിയേരിയെക്കുറിച്ചുള്ള കവിതാസമാഹാരം എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87097/father-of-dheeraj)