---
title: "'ഹാപ്പിനെസ്സ് ഫെസ്റ്റിവൽ' ലക്ഷ്യം സന്തുഷ്ട കേരളം വാർത്തെടുക്കൽ: മുഖ്യമന്ത്രി"
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87096/happiness-festival"
published_at: "2022-12-25T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7cf8367536_news-card.jpg"
keywords: []
---

# 'ഹാപ്പിനെസ്സ് ഫെസ്റ്റിവൽ' ലക്ഷ്യം സന്തുഷ്ട കേരളം വാർത്തെടുക്കൽ: മുഖ്യമന്ത്രി

> **Lead Summary:** **ധർമശാല : **നാടിന്റെ ജനകീയോത്സവമായ ഹാപ്പിനസ്സ് ഫെസ്റ്റിവലിന്റെ ലക്ഷ്യം സന്തുഷ്ട കേരളം വാർത്തെടുക്കലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ ചടങ്ങിന് സ്വാഗതo പറഞ്ഞു. എഴുത്തുകാരൻ ടി പത്മനാഭൻ , സർക്കസ് കുലപതി ജമിനി ശങ്കരൻ, ഗോകുലം ഗോപാലൻ. അഭിനേതാവ് സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ അതിഥികളായി. എം.പി ഡോ. വി ശിവദാസൻ , എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ , കെ വി സുമേഷ്, എം വിജിൻ , സജീവ് ജോസഫ് , കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ കെ സന്തോഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

## Article Content

**ധർമശാല : **നാടിന്റെ ജനകീയോത്സവമായ ഹാപ്പിനസ്സ് ഫെസ്റ്റിവലിന്റെ ലക്ഷ്യം സന്തുഷ്ട കേരളം വാർത്തെടുക്കലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ ചടങ്ങിന് സ്വാഗതo പറഞ്ഞു. എഴുത്തുകാരൻ ടി പത്മനാഭൻ , സർക്കസ് കുലപതി ജമിനി ശങ്കരൻ, ഗോകുലം ഗോപാലൻ. അഭിനേതാവ് സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ അതിഥികളായി. എം.പി ഡോ. വി ശിവദാസൻ , എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ , കെ വി സുമേഷ്, എം വിജിൻ , സജീവ് ജോസഫ് , കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ കെ സന്തോഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87096/happiness-festival)