---
title: "ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ"
english_title: "Hoteliers ready to increase hotel food prices"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8701/hoteliers-ready-to-increase-hotel-food-prices"
published_at: "2021-11-03T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61824e1988155_news-.jpg"
keywords: []
---

# ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ

> **Lead Summary:** ഇന്ധന- പാചക വാതക വില വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുകയാണ് ഹോട്ടലുടമകൾ.നിലവിലെ സാഹചര്യത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

## Article Content

ഇന്ധന- പാചക വാതക വില വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുകയാണ് ഹോട്ടലുടമകൾ.നിലവിലെ സാഹചര്യത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും,കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചു. ഇന്ധന വിലവർധനവ് തന്നെയാണ് പ്രധാന പ്രശ്‌നം. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8701/hoteliers-ready-to-increase-hotel-food-prices)