---
title: "പാഠ്യപദ്ധതിയിലെ ഒളിയജണ്ടകളെ കരുതിയിരിക്കണം: വിസ്ഡം സ്റ്റുഡന്റ്സ്"
english_title: "wisdome students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86994/wisdome-students"
published_at: "2022-12-24T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c85d5910b_vac.jpg"
keywords: []
---

# പാഠ്യപദ്ധതിയിലെ ഒളിയജണ്ടകളെ കരുതിയിരിക്കണം: വിസ്ഡം സ്റ്റുഡന്റ്സ്

> **Lead Summary:** **തളിപ്പറമ്പ: **പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ പേരിൽ ധാർമ്മികതക്കും, സംസ്ക്കാരത്തിനുമെതിരായ നവലിബറൽ ചിന്താഗതികളും മതനിരാസവും ഒളിച്ചു കടത്താനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു. ചെറുപ്രായത്തിലുള്ള വിദ്യാർത്ഥികളെപ്പോലും ലഹരിക്കെണിയിൽപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയും വേണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. സമൂഹത്തിലെ സാഹോദര്യം നിലനിർത്താനും, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുവാനും വിദ്യാർത്ഥി സമൂഹം ബോധപൂർവ്വം രംഗത്ത് വരണം. ഇസ്ലാം വിഭാവനം ചെയ്യുന്ന ആദർശവും, സംസ്ക്കാരവും പഠിക്കുവാനുള്ള വിവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മാതാപിതാക്കൾക്കും കുടുംബത്തിനും സമൂഹത്തിനും നൻമ ചെയ്യുന്ന നല്ല പൗരൻമാരായി വളർത്തുവാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിസ്ഡം തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാശിം അഭിപ്രായപ്പെട്ടു. തളിപ്പറമ്പ സർ സയ്യിദ് സ്കൂളിൽ നടന്ന ക്യാമ്പിൽ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര, ശാനിബ് കാര, മുനവ്വർ സ്വലാഹി, ജസീൽ കൊടിയത്തൂർ, ജാഫർ കാവുമ്പടി എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ല പ്രസിഡണ്ട് സജജാദ് അൽ ഹികമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ പേരിൽ ധാർമ്മികതക്കും, സംസ്ക്കാരത്തിനുമെതിരായ നവലിബറൽ ചിന്താഗതികളും മതനിരാസവും ഒളിച്ചു കടത്താനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു. ചെറുപ്രായത്തിലുള്ള വിദ്യാർത്ഥികളെപ്പോലും ലഹരിക്കെണിയിൽപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയും വേണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. സമൂഹത്തിലെ സാഹോദര്യം നിലനിർത്താനും, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുവാനും വിദ്യാർത്ഥി സമൂഹം ബോധപൂർവ്വം രംഗത്ത് വരണം. ഇസ്ലാം വിഭാവനം ചെയ്യുന്ന ആദർശവും, സംസ്ക്കാരവും പഠിക്കുവാനുള്ള വിവിധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മാതാപിതാക്കൾക്കും കുടുംബത്തിനും സമൂഹത്തിനും നൻമ ചെയ്യുന്ന നല്ല പൗരൻമാരായി വളർത്തുവാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിസ്ഡം തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാശിം അഭിപ്രായപ്പെട്ടു. തളിപ്പറമ്പ സർ സയ്യിദ് സ്കൂളിൽ നടന്ന ക്യാമ്പിൽ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര, ശാനിബ് കാര, മുനവ്വർ സ്വലാഹി, ജസീൽ കൊടിയത്തൂർ, ജാഫർ കാവുമ്പടി എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ല പ്രസിഡണ്ട് സജജാദ് അൽ ഹികമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86994/wisdome-students)