---
title: "തൊഴിലാളികൾക്ക് ആദരവായി മാരത്തൺ പൂർത്തിയാക്കി പ്രവാസിയായ കുപ്പം സ്വദേശി"
english_title: "sadik ahmmed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86949/sadik-ahmmed"
published_at: "2022-12-24T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a68cb1c53b3_vac.jpg"
keywords: []
---

# തൊഴിലാളികൾക്ക് ആദരവായി മാരത്തൺ പൂർത്തിയാക്കി പ്രവാസിയായ കുപ്പം സ്വദേശി

> **Lead Summary:** ലോകത്തുടനീളമുള്ള ബ്ലൂ കളർ തൊഴിലാളികൾക്ക് ആദരവായി തൊഴിലാളി വേഷത്തിൽ അഡ്നോക് അബുദബി മാരത്തണിൽ പങ്കെടുത്ത് പ്രവാസി മലയാളി. എണ്ണ, പ്രകൃതിവാതക മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അഡ് നോക്കിന്റെ സേഫ്റ്റി വിഭാഗത്തിൽ ജോലിചെ യ്യുന്ന കണ്ണൂർ തളിപ്പറമ്പ് കുപ്പം കക്കോട്ടകത്ത് വളപ്പിൽ വീട്ടിൽ സാദിഖ് അഹമ്മദാണ് തൊഴിലാളിവേഷത്തിൽ 42.2 കി.മീ. മാരത്തൺ പൂർത്തിയാക്കിയത്. തൊഴിലിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനു കൂടിയാണ് ഈ വേഷത്തിൽ മാരത്തണിൽ പങ്കെടുത്ത തെന്ന് സാദിഖ് പറയുന്നു. 4 മണിക്കൂർ 12 മിനിറ്റ് കൊണ്ടാണ് സാദിക്ക് മാരത്തൺ പൂർത്തിയാക്കിയത്. സാധിക്കിന്റെ ഏഴാം മാരത്തണാണിത്. അഡ്നോക്ക് സേഫ്റ്റി വിഭാഗത്തിൽ പത്തുവർഷമായി ജോലി ചെയ്തു വരികയാണ്. ഭാര്യ: സൈബിമോൾ അസ്ര

## Article Content

ലോകത്തുടനീളമുള്ള ബ്ലൂ കളർ തൊഴിലാളികൾക്ക് ആദരവായി തൊഴിലാളി വേഷത്തിൽ അഡ്നോക് അബുദബി മാരത്തണിൽ പങ്കെടുത്ത് പ്രവാസി മലയാളി. എണ്ണ, പ്രകൃതിവാതക മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അഡ് നോക്കിന്റെ സേഫ്റ്റി വിഭാഗത്തിൽ ജോലിചെ യ്യുന്ന കണ്ണൂർ തളിപ്പറമ്പ് കുപ്പം കക്കോട്ടകത്ത് വളപ്പിൽ വീട്ടിൽ സാദിഖ് അഹമ്മദാണ് തൊഴിലാളിവേഷത്തിൽ 42.2 കി.മീ. മാരത്തൺ പൂർത്തിയാക്കിയത്. തൊഴിലിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനു കൂടിയാണ് ഈ വേഷത്തിൽ മാരത്തണിൽ പങ്കെടുത്ത തെന്ന് സാദിഖ് പറയുന്നു. 4 മണിക്കൂർ 12 മിനിറ്റ് കൊണ്ടാണ് സാദിക്ക് മാരത്തൺ പൂർത്തിയാക്കിയത്. സാധിക്കിന്റെ ഏഴാം മാരത്തണാണിത്. അഡ്നോക്ക് സേഫ്റ്റി വിഭാഗത്തിൽ പത്തുവർഷമായി ജോലി ചെയ്തു വരികയാണ്. ഭാര്യ: സൈബിമോൾ അസ്ര

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86949/sadik-ahmmed)