---
title: "സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍"
english_title: "free ration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86948/free-ration"
published_at: "2022-12-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a68affc02f7_vac.jpg"
keywords: []
---

# സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍

> **Lead Summary:** കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച് പിന്നീട് തുടര്‍ന്ന് വന്നിരുന്ന സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചതെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 80 കോടിയില്‍പ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന പേരില്‍ നടപ്പിലാക്കി വന്നിരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.

## Article Content

കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച് പിന്നീട് തുടര്‍ന്ന് വന്നിരുന്ന സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ നീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി തുടരാന്‍ തീരുമാനിച്ചതെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 80 കോടിയില്‍പ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020ല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന പേരില്‍ നടപ്പിലാക്കി വന്നിരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86948/free-ration)