---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാൻ തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ഒരുങ്ങി"
english_title: "Thumbi aviation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86903/thumbi-aviation"
published_at: "2022-12-23T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5df573779e_IMG-20221223-WA0089.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാൻ തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ഒരുങ്ങി

> **Lead Summary:** **തളിപ്പറമ്പ്: **ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാൻ തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ധർമ്മശാലയിൽ ഒരുങ്ങി. ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങുന്ന റൈഡ് ചലച്ചിത്രതാരം മാല പാർവതി ഫ്ലാഗ് ഓഫ് ചെയ്തു. ഒരേസമയം ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഫോർവേഡ് ഫേയിസിങ് രീതിയിലാണ് ഹെലികോപ്റ്ററിന്റെ സീറ്റിംഗ് സൗകര്യമുള്ളത്. 7 കിലോമീറ്റർ ചുറ്റളവിലാണ് ഹെലികോപ്റ്ററിന്റെ സഞ്ചാരപരിധി. യാത്രക്കാരുടെ താല്പര്യം അനുസരിച്ച് സഞ്ചാര പാത മാറ്റുന്നത് പരിഗണനയിലുണ്ട്. ഡിസംബർ 31 വരെ എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഹെലികോപ്റ്റർ റൈഡ് സൗകര്യമുണ്ട്. 12 വർഷത്തോളമായി ദക്ഷിണേന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്ന തുമ്പി ഏവിയേഷൻ തളിപ്പറമ്പിൽ ആദ്യമായാണ് യാത്രാ സംവിധാനം ഒരുക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ സംവിധാനങ്ങളും ഹെലികോപ്റ്ററിൽ സജ്ജമാണ്. എയർഫോഴ്സിലും ആർമിയിലും ഉൾപ്പെടെ അനുഭവസമ്പത്തുള്ള പൈലറ്റുകളാണ് ഹെലികോപ്റ്റർ കൈകാര്യം ചെയ്യുന്നത്. 6 മിനിറ്റിന് 3699 രൂപയും 7 മുതൽ 12 മിനിറ്റ് വരെ 7499 രൂപയുമാണ് റൈഡിന്റെ നിരക്ക്. www.helitaxii.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ്ങും. മാങ്ങാട്ട്പറമ്പ് പോലീസ് മൈതാനിയിൽ ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.

## Article Content

**തളിപ്പറമ്പ്: **ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാൻ തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ധർമ്മശാലയിൽ ഒരുങ്ങി. ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങുന്ന റൈഡ് ചലച്ചിത്രതാരം മാല പാർവതി ഫ്ലാഗ് ഓഫ് ചെയ്തു. ഒരേസമയം ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഫോർവേഡ് ഫേയിസിങ് രീതിയിലാണ് ഹെലികോപ്റ്ററിന്റെ സീറ്റിംഗ് സൗകര്യമുള്ളത്. 7 കിലോമീറ്റർ ചുറ്റളവിലാണ് ഹെലികോപ്റ്ററിന്റെ സഞ്ചാരപരിധി. യാത്രക്കാരുടെ താല്പര്യം അനുസരിച്ച് സഞ്ചാര പാത മാറ്റുന്നത് പരിഗണനയിലുണ്ട്. ഡിസംബർ 31 വരെ എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഹെലികോപ്റ്റർ റൈഡ് സൗകര്യമുണ്ട്. 12 വർഷത്തോളമായി ദക്ഷിണേന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്ന തുമ്പി ഏവിയേഷൻ തളിപ്പറമ്പിൽ ആദ്യമായാണ് യാത്രാ സംവിധാനം ഒരുക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ സംവിധാനങ്ങളും ഹെലികോപ്റ്ററിൽ സജ്ജമാണ്. എയർഫോഴ്സിലും ആർമിയിലും ഉൾപ്പെടെ അനുഭവസമ്പത്തുള്ള പൈലറ്റുകളാണ് ഹെലികോപ്റ്റർ കൈകാര്യം ചെയ്യുന്നത്. 6 മിനിറ്റിന് 3699 രൂപയും 7 മുതൽ 12 മിനിറ്റ് വരെ 7499 രൂപയുമാണ് റൈഡിന്റെ നിരക്ക്. www.helitaxii.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ്ങും. മാങ്ങാട്ട്പറമ്പ് പോലീസ് മൈതാനിയിൽ ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.

 വി ഐ പി കൾ മാത്രം ഉപയോഗിച്ചിരുന്ന ആകാശ സഞ്ചാരം പൊതുജനങ്ങൾക്ക് യാഥാർത്ഥ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹെലികോപ്റ്റർ റൈഡ് എത്തിയിരിക്കുന്നതെന്ന് തുമ്പിയെവിയേഷൻ സി ഇ ഒ ഗോവിന്ദ് നായർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86903/thumbi-aviation)