---
title: "ഓർഗനൈസ്ഡ്  വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി"
english_title: "organized workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86877/organized-workers"
published_at: "2022-12-23T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5bf9fc4087_vac.jpg"
keywords: []
---

# ഓർഗനൈസ്ഡ്  വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

> **Lead Summary:** കോവിഡ് ദുരിതത്തില്‍ നിന്നും മുക്തരായിട്ടില്ലാത്ത ജനങ്ങള്‍ക്ക് മുന്നില്‍ തൊഴിലില്ലായ്മയും വിലകയറ്റവും , കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും മൂലം സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതം തീര്‍ത്ത് ജനജീവിതം ദുസ്സഹമായി മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കേരള ബാങ്ക് അടക്കമുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടിയും , കൊള്ള പലിശ ഈടാക്കുകയും ചെയ്യുന്ന നടപടികൾ കേരള ബാങ്ക് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.. ജില്ലാ ബാങ്കിലെ അഴിമതി അവസാനിപ്പിക്കുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ലിസ്റ്റുകൾ മരവിപ്പിച്ചുo, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റാനുള്ള സ്ഥാപനമായി കേരള ബാങ്കിനെ സിപിഎം ഭരണസമിതി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ അഡ്വക്കേറ്റ് വി.പി. അബ്ദുള്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി , മൈനോററ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍. മായൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരന്‍ കൊയിലേരിയൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജേഷ് അഞ്ചരക്കണ്ടി , UWEC കണ്ണൂർ ജില്ലാ ഭാരവാഹികളായ ജി. ബാബു , അനസ് നമ്പ്രം , ജിജോ ആന്റണി , വി.പി. പ്രമോദ് , നൗഫൽ നാറാത്ത് , അബ്ദുൽ റഷീദ് പുന്നാട്, ടി.പി. ശ്രീനിഷ്, അജീഷ് അഞ്ചരക്കണ്ടി, ആലിക്കുഞ്ഞ് പന്നിയൂർ, സി.സി. സവാദ് എന്നിവർ പ്രസംഗിച്ചു എൻ.വി. നാരായണൻ സ്വാഗതവും ശശി പാളയം നന്ദിയും പറഞ്ഞു

## Article Content

കോവിഡ് ദുരിതത്തില്‍ നിന്നും മുക്തരായിട്ടില്ലാത്ത ജനങ്ങള്‍ക്ക് മുന്നില്‍ തൊഴിലില്ലായ്മയും വിലകയറ്റവും , കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും മൂലം സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതം തീര്‍ത്ത് ജനജീവിതം ദുസ്സഹമായി മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കേരള ബാങ്ക് അടക്കമുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടിയും , കൊള്ള പലിശ ഈടാക്കുകയും ചെയ്യുന്ന നടപടികൾ കേരള ബാങ്ക് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.. ജില്ലാ ബാങ്കിലെ അഴിമതി അവസാനിപ്പിക്കുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് ലിസ്റ്റുകൾ മരവിപ്പിച്ചുo, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റാനുള്ള സ്ഥാപനമായി കേരള ബാങ്കിനെ സിപിഎം ഭരണസമിതി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ അഡ്വക്കേറ്റ് വി.പി. അബ്ദുള്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി , മൈനോററ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍. മായൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരന്‍ കൊയിലേരിയൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജേഷ് അഞ്ചരക്കണ്ടി , UWEC കണ്ണൂർ ജില്ലാ ഭാരവാഹികളായ ജി. ബാബു , അനസ് നമ്പ്രം , ജിജോ ആന്റണി , വി.പി. പ്രമോദ് , നൗഫൽ നാറാത്ത് , അബ്ദുൽ റഷീദ് പുന്നാട്, ടി.പി. ശ്രീനിഷ്, അജീഷ് അഞ്ചരക്കണ്ടി, ആലിക്കുഞ്ഞ് പന്നിയൂർ, സി.സി. സവാദ് എന്നിവർ പ്രസംഗിച്ചു എൻ.വി. നാരായണൻ സ്വാഗതവും ശശി പാളയം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86877/organized-workers)