---
title: "പട്ടാപ്പകൽ വീട് കുത്തിതുറന്ന് 14 പവനും 15,000 രൂപയും കവർന്നു"
english_title: "gold anf money  were stolen "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86859/gold-anf-money-were-stolen"
published_at: "2022-12-23T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a584aa72714_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പട്ടാപ്പകൽ വീട് കുത്തിതുറന്ന് 14 പവനും 15,000 രൂപയും കവർന്നു

> **Lead Summary:** **കണ്ണൂർ : **പട്ടാപ്പകൽവീട് കുത്തിതുറന്ന് 14 പവനും 15,000 രൂപയും കവർന്നു.താണയിൽവാടക ക്വാട്ടേർസിൽ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ.പുഷ്പലത യുടെ സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.ഇന്നലെ രാവിലെ വീട് പൂട്ടി 10.30 മണിയോടെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. വൈകുന്നേരം 5.15 ഓടെ വീട്ടിൽ തിരിച്ചെത്തിയ പ്പോഴാണ് മുൻവശത്തെ ഗ്രില്ല് തകർത്ത നിലയിൽ കണ്ടത്.അകത്തെ കിടപ്പുമുറിയിലെ അലമാരകട്ടർ കൊണ്ട് കുത്തിതുറന്ന മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ : **പട്ടാപ്പകൽവീട് കുത്തിതുറന്ന് 14 പവനും 15,000 രൂപയും കവർന്നു.താണയിൽവാടക ക്വാട്ടേർസിൽ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ.പുഷ്പലത യുടെ സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.ഇന്നലെ രാവിലെ വീട് പൂട്ടി 10.30 മണിയോടെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. വൈകുന്നേരം 5.15 ഓടെ വീട്ടിൽ തിരിച്ചെത്തിയ പ്പോഴാണ് മുൻവശത്തെ ഗ്രില്ല് തകർത്ത നിലയിൽ കണ്ടത്.അകത്തെ കിടപ്പുമുറിയിലെ അലമാരകട്ടർ കൊണ്ട് കുത്തിതുറന്ന മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86859/gold-anf-money-were-stolen)