---
title: "റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടർത്തി മാറ്റിയ റോഡ് റീ ടാർ ചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു"
english_title: "road issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86855/road-issue"
published_at: "2022-12-23T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a58159cadce_news-card.jpg"
keywords: []
---

# റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടർത്തി മാറ്റിയ റോഡ് റീ ടാർ ചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു

> **Lead Summary:** **ചന്തപ്പുര:** പാലം പണിയുടെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കാൻ അടർത്തി മാറ്റിയ റോഡ് റീ ടാർ ചെയ്യാത്തത് അപകട ഭീഷണിയായി. പിലാത്തറ - മാതമംഗലം റോഡിൽ വണ്ണാത്തിക്കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കണ്ടോന്താർ വളവിലും ചന്തപ്പുര ടൗണിലെ ജംഗ്ഷനിലും ടാർ അടർത്തിമാറ്റിയതാണ് ഗതാഗതത്തിന് പ്രയാസമുണ്ടാക്കുന്നത്. രണ്ടിടത്തും ജെ.സി.ബി.ഉപയോഗിച്ച് പ്രധാന റോഡിലെ ടാറിംഗ് ഇളക്കി മാറ്റിയിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ അനുബന്ധ റോഡുമായി ബന്ധിപ്പിച്ച് ടാർ ചെയ്യുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നില്ല. ചന്തപ്പുരയിൽ നാല് റോഡുകൾ എത്തുന്ന ജംഗ്ഷനും വളവുമുള്ള ടൗണിൻ്റെ തിരക്കേറിയ ഭാഗത്താണ് ഇങ്ങനെ റോഡ് മുറിച്ചിട്ടിട്ടുള്ളത്. വണ്ണാത്തിക്കടവ് ഭാഗത്ത് പഴയപാലം കടന്ന് ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പരസ്പരം കാണാത്ത കണ്ടോന്താർ വളവിലാണ് ഇങ്ങനെ റോഡ് അടർത്തി പാതിവഴിയിലിട്ടത്. മാത്രവുമല്ല ഇവിടെ റോഡിന് ഇരുവശവും താഴ്ന്ന പറമ്പുകളായതിനാൽ അപകട സാധ്യതയുമേറെയാണ്. ഈ റീ ടാറിംഗ് പണി നീളുന്ന പക്ഷം എന്തിന് ഇത്ര തിടുക്കത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പൊളിച്ചിട്ടു എന്നാണ് ജനങ്ങളുടെ ചോദ്യം. അമ്പതിലേറെ ബസ്സുകളും മലഞ്ചരക്ക് വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പിലാത്തറ - മാതമംഗലം മലയോര റോഡിൽ ഇങ്ങനെ റോഡ് മുറിച്ചിട്ടത് വാഹനയാത്രക്ക് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ട്.

## Article Content

**ചന്തപ്പുര:** പാലം പണിയുടെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കാൻ അടർത്തി മാറ്റിയ റോഡ് റീ ടാർ ചെയ്യാത്തത് അപകട ഭീഷണിയായി. പിലാത്തറ - മാതമംഗലം റോഡിൽ വണ്ണാത്തിക്കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കണ്ടോന്താർ വളവിലും ചന്തപ്പുര ടൗണിലെ ജംഗ്ഷനിലും ടാർ അടർത്തിമാറ്റിയതാണ് ഗതാഗതത്തിന് പ്രയാസമുണ്ടാക്കുന്നത്. രണ്ടിടത്തും ജെ.സി.ബി.ഉപയോഗിച്ച് പ്രധാന റോഡിലെ ടാറിംഗ് ഇളക്കി മാറ്റിയിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ അനുബന്ധ റോഡുമായി ബന്ധിപ്പിച്ച് ടാർ ചെയ്യുന്ന പ്രവൃത്തി പൂർത്തീകരിക്കുന്നില്ല. ചന്തപ്പുരയിൽ നാല് റോഡുകൾ എത്തുന്ന ജംഗ്ഷനും വളവുമുള്ള ടൗണിൻ്റെ തിരക്കേറിയ ഭാഗത്താണ് ഇങ്ങനെ റോഡ് മുറിച്ചിട്ടിട്ടുള്ളത്. വണ്ണാത്തിക്കടവ് ഭാഗത്ത് പഴയപാലം കടന്ന് ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പരസ്പരം കാണാത്ത കണ്ടോന്താർ വളവിലാണ് ഇങ്ങനെ റോഡ് അടർത്തി പാതിവഴിയിലിട്ടത്. മാത്രവുമല്ല ഇവിടെ റോഡിന് ഇരുവശവും താഴ്ന്ന പറമ്പുകളായതിനാൽ അപകട സാധ്യതയുമേറെയാണ്. ഈ റീ ടാറിംഗ് പണി നീളുന്ന പക്ഷം എന്തിന് ഇത്ര തിടുക്കത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പൊളിച്ചിട്ടു എന്നാണ് ജനങ്ങളുടെ ചോദ്യം. അമ്പതിലേറെ ബസ്സുകളും മലഞ്ചരക്ക് വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പിലാത്തറ - മാതമംഗലം മലയോര റോഡിൽ ഇങ്ങനെ റോഡ് മുറിച്ചിട്ടത് വാഹനയാത്രക്ക് ഏറെ വിഷമം ഉണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86855/road-issue)