---
title: "ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി"
english_title: "k karunakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86851/k-karunakaran"
published_at: "2022-12-23T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a57fc1ca68d_vac.jpg"
keywords: []
---

# ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി

> **Lead Summary:** **കണ്ണൂർ: ** ഈശ്വരവിശ്വാസിയായ ലീഡറുടെ മതേതരബോധത്തിന് പവൻമാറ്റ് തിളക്കമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം. നിയാസ്. സ്വന്തം മതത്തിലഷ്ഠിതമായ ഈശ്വരവിശ്വാസത്തെ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടക്കുവാൻ ശ്രമിക്കുന്ന രാഷ്ട്രീയനേതാക്കൾ, തന്റെ ഈശ്വരവിശ്വാസം ആർക്കും അടിയറ വെക്കാത്ത മതേതരകേരളത്തിന്റെ തേരാളിയായിരുന്ന ലീഡറെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. .മുൻമുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായിരുന്ന കെ.കരുണാകരന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ചിറക്കൽ കണ്ണോത്ത് തറവാട്ട് വീട്ടിൽ വെച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ: പി.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ഡിസി സി ജനറൽ സെക്രട്ടറിമാരായ കെ.ബാലകൃഷ്ണൻ, രാജീവൻ എളയാവൂർ, ഒ. നാരായണൻ , ഫൗണ്ടേഷൻ കൺവീനർ രാജേഷ് പാലങ്ങാട്ട്, രാഗേഷ് കല്ലിക്കോടൻ, വി.മഹമ്മൂദ്, വിജയൻ കൂട്ടിനേഴത്ത്, എം.കെ.സുകുമാരൻ, സി.പി. മനോജ്, പി.ഒ.ചന്ദ്രമോഹൻ , ജോൺസൺ ചിറവയൽ, സി ടി. അമീറലി, കണ്ണോത്ത് കുടുംബ കൂട്ടായ്മ ചെയർമാൻ കെ. കുട്ടികൃഷ്ണൻ , രാമചന്ദ്രൻ കാട്ടാമ്പള്ളി, പി.വി. സീമ , കെ. പ്രകാശൻ ,കെ.സി.വിജയൻ , കെ.ഷാജിലാൽ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണൂർ: ** ഈശ്വരവിശ്വാസിയായ ലീഡറുടെ മതേതരബോധത്തിന് പവൻമാറ്റ് തിളക്കമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം. നിയാസ്. സ്വന്തം മതത്തിലഷ്ഠിതമായ ഈശ്വരവിശ്വാസത്തെ ഇന്ന് ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടക്കുവാൻ ശ്രമിക്കുന്ന രാഷ്ട്രീയനേതാക്കൾ, തന്റെ ഈശ്വരവിശ്വാസം ആർക്കും അടിയറ വെക്കാത്ത മതേതരകേരളത്തിന്റെ തേരാളിയായിരുന്ന ലീഡറെക്കുറിച്ച് ഓർക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. .മുൻമുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായിരുന്ന കെ.കരുണാകരന്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ ചിറക്കൽ കണ്ണോത്ത് തറവാട്ട് വീട്ടിൽ വെച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ: പി.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ഡിസി സി ജനറൽ സെക്രട്ടറിമാരായ കെ.ബാലകൃഷ്ണൻ, രാജീവൻ എളയാവൂർ, ഒ. നാരായണൻ , ഫൗണ്ടേഷൻ കൺവീനർ രാജേഷ് പാലങ്ങാട്ട്, രാഗേഷ് കല്ലിക്കോടൻ, വി.മഹമ്മൂദ്, വിജയൻ കൂട്ടിനേഴത്ത്, എം.കെ.സുകുമാരൻ, സി.പി. മനോജ്, പി.ഒ.ചന്ദ്രമോഹൻ , ജോൺസൺ ചിറവയൽ, സി ടി. അമീറലി, കണ്ണോത്ത് കുടുംബ കൂട്ടായ്മ ചെയർമാൻ കെ. കുട്ടികൃഷ്ണൻ , രാമചന്ദ്രൻ കാട്ടാമ്പള്ളി, പി.വി. സീമ , കെ. പ്രകാശൻ ,കെ.സി.വിജയൻ , കെ.ഷാജിലാൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86851/k-karunakaran)