---
title: "ദേശീയപാതയിൽ തൃച്ചംബരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു"
english_title: "car accident thrichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86828/car-accident-thrichambaram"
published_at: "2022-12-23T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5565303ace_news-card.jpg"
keywords: []
---

# ദേശീയപാതയിൽ തൃച്ചംബരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 ന് ദേശീയപാതയില്‍ തൃച്ചംബരത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പൂമംഗലം സ്വദേശി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍കാറിന്റെ പുറകിൽ മാന്ദംകുണ്ട് സ്വദേശി ഓടിച്ച ഹൂണ്ടായ് കാറ് ഇടിക്കുകയായിരുന്നു നിയന്ത്രണംവിട്ട് . ഡിസയർ കാർ വൈദ്യുതിപോസ്റ്റ് തകര്‍ത്ത് കണ്ണൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു. ഹുണ്ടായ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ ഗെയിറ്റും മതിലും തകര്‍ത്താണ് നിന്നത്. കാറോടിച്ചിരുന്ന മാന്തംകുണ്ട് സ്വദേശിയും പൂമംഗലം സ്വദേശിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹുണ്ടായ്കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് കാറുകള്‍ നീക്കംചെയ്തു. കാറുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

## Article Content

**തളിപ്പറമ്പ്: **കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 ന് ദേശീയപാതയില്‍ തൃച്ചംബരത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പൂമംഗലം സ്വദേശി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍കാറിന്റെ പുറകിൽ മാന്ദംകുണ്ട് സ്വദേശി ഓടിച്ച ഹൂണ്ടായ് കാറ് ഇടിക്കുകയായിരുന്നു നിയന്ത്രണംവിട്ട് . ഡിസയർ കാർ വൈദ്യുതിപോസ്റ്റ് തകര്‍ത്ത് കണ്ണൂര്‍ ഭാഗത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു. ഹുണ്ടായ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ ഗെയിറ്റും മതിലും തകര്‍ത്താണ് നിന്നത്. കാറോടിച്ചിരുന്ന മാന്തംകുണ്ട് സ്വദേശിയും പൂമംഗലം സ്വദേശിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹുണ്ടായ്കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് കാറുകള്‍ നീക്കംചെയ്തു. കാറുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86828/car-accident-thrichambaram)