---
title: "ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് ഉദ്ഘാടനം ചെയ്തു"
english_title: "khurthwuba library and research"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86819/khurthwuba-library-and-research"
published_at: "2022-12-23T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a552ffa33e2_vac.jpg"
keywords: []
---

# ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ദാറുല്‍ ഫലാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് എ ബി സി ഗ്രൂപ്പ് സ്ഥാപകനും എം ഡിയുമായ മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാന ദൗത്യം ദീനീ പ്രബോധനം ആയിരിക്കണമെന്നും അത് സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠനവും പരന്ന വായനയും അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇഖ്‌റഅ് എന്ന പരിശുദ്ധ വചനത്തിന്റെ അര്‍ത്ഥത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഖുര്‍ത്വുബ ലൈബ്രറി സമ്മാനിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഫലാഹ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ഉമര്‍ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തി. പി മുഹമ്മദ് ഇഖ്ബാല്‍, കെ മുഹമ്മദ് ബഷീര്‍, ശാനവാസ് സൂപ്പര്‍ഗ്രൂപ്പ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. സയ്യിദ് ഫൈസല്‍ ഹുദവി, ഉമര്‍ നദ്‌വി തോട്ടീക്കല്‍, മഹ്മൂദ് അള്ളാംകുളം, മുഹമ്മദ് കുഞ്ഞി ഹാജി, കെ.വി സൈനുദ്ദീന്‍ ഹാജി, കെ എം സി അഹ്മദ് കുട്ടി ഹാജി, കെ സി മുസ്തഫ, കെ കെ അബ്ദുല്ല ഹാജി, സിദ്ദീഖ് യെസ് ടു, അബ്ദു റഹ്മാന്‍ ഹാജി, ഹൈദര്‍ അലി ഫൈസി, അമീന്‍ എക്‌സ്‌പോ, മുസ്തഫ ഹാജി കുറുമാത്തൂര്‍, കെ പി അശ്‌റഫ് ടി എഫ് സി, കെ പി ജാബിര്‍ കെ പി ജെ, സ്വാദിഖ് ഹുദവി ആലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടൂക്കന്‍ സ്വാഗതവും ജോ. സെക്രട്ടറി സയ്യിദ് ജാബിര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **ദാറുല്‍ ഫലാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയായ ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് എ ബി സി ഗ്രൂപ്പ് സ്ഥാപകനും എം ഡിയുമായ മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാന ദൗത്യം ദീനീ പ്രബോധനം ആയിരിക്കണമെന്നും അത് സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠനവും പരന്ന വായനയും അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇഖ്‌റഅ് എന്ന പരിശുദ്ധ വചനത്തിന്റെ അര്‍ത്ഥത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഖുര്‍ത്വുബ ലൈബ്രറി സമ്മാനിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഫലാഹ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ഉമര്‍ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തി. പി മുഹമ്മദ് ഇഖ്ബാല്‍, കെ മുഹമ്മദ് ബഷീര്‍, ശാനവാസ് സൂപ്പര്‍ഗ്രൂപ്പ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. സയ്യിദ് ഫൈസല്‍ ഹുദവി, ഉമര്‍ നദ്‌വി തോട്ടീക്കല്‍, മഹ്മൂദ് അള്ളാംകുളം, മുഹമ്മദ് കുഞ്ഞി ഹാജി, കെ.വി സൈനുദ്ദീന്‍ ഹാജി, കെ എം സി അഹ്മദ് കുട്ടി ഹാജി, കെ സി മുസ്തഫ, കെ കെ അബ്ദുല്ല ഹാജി, സിദ്ദീഖ് യെസ് ടു, അബ്ദു റഹ്മാന്‍ ഹാജി, ഹൈദര്‍ അലി ഫൈസി, അമീന്‍ എക്‌സ്‌പോ, മുസ്തഫ ഹാജി കുറുമാത്തൂര്‍, കെ പി അശ്‌റഫ് ടി എഫ് സി, കെ പി ജാബിര്‍ കെ പി ജെ, സ്വാദിഖ് ഹുദവി ആലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടൂക്കന്‍ സ്വാഗതവും ജോ. സെക്രട്ടറി സയ്യിദ് ജാബിര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86819/khurthwuba-library-and-research)