---
title: "തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ റെയ്ഡിൽ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "arrested with 32 bottles of liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86788/arrested-with-32-bottles-of-liquer"
published_at: "2022-12-23T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5232a2da4b_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ എക്സൈസിന്റെ മിന്നൽ റെയ്ഡിൽ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പട്രോളിംഗിൽ തളിപ്പറമ്പ ഹൈവേയിൽ MFC ഫ്രൂട്ട് സെന്ററിന് സമീപം വെച്ച് വില്ലനക്കായി കടത്തി കൊണ്ടു വന്ന 32 കുപ്പി (16ലിറ്റർ) മാഹി (പുതുച്ചേരി ) മദ്യം സഹിതം അസ്സം സ്വദേശി ദുലപ് ഗൊഗോയ് ( 27 വയസ്സ്) പിടിയിലായി. ഇയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. കുറുമാത്തൂർ ഭാഗങ്ങളിൽ ഇരട്ടി വിലക്ക് മാഹി മദ്യം വില്ലന നടത്തി വരികയായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി. , വിനീത് പി.ആർ ഡ്രൈവർ. അജിത്ത് . പി.വി എന്നിവർ ചേർന്ന സംഘമാണ് ടിയാനെ വലയിലാക്കിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ തളിപ്പറമ്പ റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഇന്ന് പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും തുടർന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ അറിയിച്ചു.

## Article Content

ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും തളിപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പട്രോളിംഗിൽ തളിപ്പറമ്പ ഹൈവേയിൽ MFC ഫ്രൂട്ട് സെന്ററിന് സമീപം വെച്ച് വില്ലനക്കായി കടത്തി കൊണ്ടു വന്ന 32 കുപ്പി (16ലിറ്റർ) മാഹി (പുതുച്ചേരി ) മദ്യം സഹിതം അസ്സം സ്വദേശി ദുലപ് ഗൊഗോയ് ( 27 വയസ്സ്) പിടിയിലായി. ഇയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. കുറുമാത്തൂർ ഭാഗങ്ങളിൽ ഇരട്ടി വിലക്ക് മാഹി മദ്യം വില്ലന നടത്തി വരികയായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി. , വിനീത് പി.ആർ ഡ്രൈവർ. അജിത്ത് . പി.വി എന്നിവർ ചേർന്ന സംഘമാണ് ടിയാനെ വലയിലാക്കിയത്. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ തളിപ്പറമ്പ റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഇന്ന് പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും തുടർന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86788/arrested-with-32-bottles-of-liquer)