---
title: "സി.പി.ഐ ഓഫീസിൽ കരിഓയൽ പ്രയോഗം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ "
english_title: "two rss activists arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86731/two-rss-activists-arrested"
published_at: "2022-12-22T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a46fb4685c0_DSC_7464_(1).JPG"
keywords: []
---

# സി.പി.ഐ ഓഫീസിൽ കരിഓയൽ പ്രയോഗം; രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ 

> **Lead Summary:** **തലശേരി: **സി.പി.ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരേ കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ രണ്ടു ആർ.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. ഇടത്തിലമ്പലം സ്വദേശികളായ അര്‍ജുന്‍ , നിഖേല്‍ എന്നിവരാണ് ധര്‍മടം എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള വകുപ്പിലാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയത്. കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം. 2012 ല്‍ കാരായി ശ്രീധരൻ സമരകം ഉദ്ഘാടനം ചെയ്തതിനു ശേഷം പതിനൊന്നാം തവണയാണ് ഓഫിസിനു നേരെ അക്രമണം ഉണ്ടായിരുന്നത്. അക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു സി.പി.ഐ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇടത്തിലമ്പലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.

## Article Content

**തലശേരി: **സി.പി.ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരേ കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ രണ്ടു ആർ.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. ഇടത്തിലമ്പലം സ്വദേശികളായ അര്‍ജുന്‍ , നിഖേല്‍ എന്നിവരാണ് ധര്‍മടം എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള വകുപ്പിലാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയത്. കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം. 2012 ല്‍ കാരായി ശ്രീധരൻ സമരകം ഉദ്ഘാടനം ചെയ്തതിനു ശേഷം പതിനൊന്നാം തവണയാണ് ഓഫിസിനു നേരെ അക്രമണം ഉണ്ടായിരുന്നത്. അക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു സി.പി.ഐ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇടത്തിലമ്പലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86731/two-rss-activists-arrested)