---
title: "ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു"
english_title: "nida fathima"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86713/nida-fathima"
published_at: "2022-12-22T18:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a45a368591d_vac.jpg"
keywords: []
---

# ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു

> **Lead Summary:** **നാഗ്പുർ: **ദേശീയ സൈക്കിൾ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമ മരിച്ചു. നാഗ്പുരിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാവിലെ കുഴഞ്ഞ് വീണതിനെത്തുടർന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി നാഗ്പുരിലെത്തിയ കേരളാ താരങ്ങൾ കടുത്ത അവഗണന നേരിട്ടുവെന്നാണ് വിവരങ്ങൾ. കേരള ടീമിന് താമസവും ഭക്ഷണവും ഒരുക്കാൻ ദേശീയ ഫെഡറേഷൻ തയാറായില്ല. രണ്ട് ദിവസം മുൻപ് നാഗ്പുരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. കോടതിയുടെ പ്രത്യേക ഉത്തരവോടെയാണ് ടീം നാഗ്പുരിൽ എത്തിയത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷൻ നിലപാടെടുത്തുവെന്ന് പരാതി ഉയരുകയാണ്. താത്കാലിക സൗകര്യങ്ങളിൽ കഴിയേണ്ടിവന്നതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്നും ആരോപണമുണ്ട്.

## Article Content

**നാഗ്പുർ: **ദേശീയ സൈക്കിൾ പോളോ താരവും ആലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമ മരിച്ചു. നാഗ്പുരിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാവിലെ കുഴഞ്ഞ് വീണതിനെത്തുടർന്ന് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി നാഗ്പുരിലെത്തിയ കേരളാ താരങ്ങൾ കടുത്ത അവഗണന നേരിട്ടുവെന്നാണ് വിവരങ്ങൾ. കേരള ടീമിന് താമസവും ഭക്ഷണവും ഒരുക്കാൻ ദേശീയ ഫെഡറേഷൻ തയാറായില്ല. രണ്ട് ദിവസം മുൻപ് നാഗ്പുരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. കോടതിയുടെ പ്രത്യേക ഉത്തരവോടെയാണ് ടീം നാഗ്പുരിൽ എത്തിയത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും താമസവും ഭക്ഷണവും ഒരുക്കാനാകില്ലെന്നും ഫെഡറേഷൻ നിലപാടെടുത്തുവെന്ന് പരാതി ഉയരുകയാണ്. താത്കാലിക സൗകര്യങ്ങളിൽ കഴിയേണ്ടിവന്നതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86713/nida-fathima)