---
title: "യുവാവിനെ ആക്രമിച്ച് മൂക്കിൻ്റെ പാലം തകർത്ത ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "case against 7"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86711/case-against-7"
published_at: "2022-12-22T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a456dde7d32_,.jpg"
keywords: []
---

# യുവാവിനെ ആക്രമിച്ച് മൂക്കിൻ്റെ പാലം തകർത്ത ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ: ** യുവാവിനെ ആക്രമിച്ച് മൂക്കിൻ്റെ പാലം തകർത്ത ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. സിറ്റിതയ്യിൽ മരക്കാർക്കണ്ടി സ്വദേശി അനസിനെയും ആദർശിനെയുമാണ് സംഘം ആക്രമിച്ചത്.ഇന്നലെ വൈകുന്നേരം 6.10 മണിയോടെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയപ്പോഴാണ് സംഭവം. മരക്കാർക്കണ്ടിയിലെ അനീഷിൻ്റെ മകൻ ആദർശിൻ്റെ സുഹൃത്തായ അനസിനെ ഏഴംഗ സംഘം ഇരുമ്പ് വടി കൊണ്ടും കല്ല് കൊണ്ടും ആക്രമിക്കുകയും മൂക്കിൻ്റെ പാലം അടിച്ചു തകർക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചു.അനസിൻ്റെ സുഹൃത്തായ ആദർശിൻ്റെ പരാതിയിൽ മുനാസ്, മൺസൂർ, ഫഹദ്, ഷമീം, നൗഫൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടു പേർ ഉൾപ്പെടെ ഏഴു പേർക്കെതിരെ സിറ്റി പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

## Article Content

**കണ്ണൂർ: ** യുവാവിനെ ആക്രമിച്ച് മൂക്കിൻ്റെ പാലം തകർത്ത ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. സിറ്റിതയ്യിൽ മരക്കാർക്കണ്ടി സ്വദേശി അനസിനെയും ആദർശിനെയുമാണ് സംഘം ആക്രമിച്ചത്.ഇന്നലെ വൈകുന്നേരം 6.10 മണിയോടെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയപ്പോഴാണ് സംഭവം. മരക്കാർക്കണ്ടിയിലെ അനീഷിൻ്റെ മകൻ ആദർശിൻ്റെ സുഹൃത്തായ അനസിനെ ഏഴംഗ സംഘം ഇരുമ്പ് വടി കൊണ്ടും കല്ല് കൊണ്ടും ആക്രമിക്കുകയും മൂക്കിൻ്റെ പാലം അടിച്ചു തകർക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചു.അനസിൻ്റെ സുഹൃത്തായ ആദർശിൻ്റെ പരാതിയിൽ മുനാസ്, മൺസൂർ, ഫഹദ്, ഷമീം, നൗഫൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടു പേർ ഉൾപ്പെടെ ഏഴു പേർക്കെതിരെ സിറ്റി പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86711/case-against-7)