---
title: "നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും"
english_title: "happiness fest 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86692/happiness-fest-2022"
published_at: "2022-12-22T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a439fa6c14a_vac.jpg"
keywords: []
---

# നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും

> **Lead Summary:** > **തളിപ്പറമ്പ്: **നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും. സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകിട്ട് ഏഴിന് കോൾ മൊട്ടയിൽ നടി മാലാപാർവ്വതി ഉദ്ഘാടനം ചെയ്യും , ധർമ്മശാലയിൽ സമാപിക്കും. രാത്രി എട്ടിന് കലാപരിപാടികൾ . 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. എം വി . ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. 6.30 ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് ഷോ ഉണ്ടാകും. 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നത്. 25 ന് വൈകിട്ട് 6 30ന് ശരീര സൗന്ദര്യ പ്രദർശനം. ഏഴിന് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം . എട്ടിന് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി. 26 ന് വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രൻ ചുള്ളിക്കാടും ജിഎസ് പ്രദീപും സംസാരിക്കും. 6.30ന് ജി. എസ് പ്രദീപിന്റെ ഷോ അറിവുത്സവം . എട്ടിന് കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി. 27ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് ഫാഷൻ ഷോ . വൈകിട്ട് 6 30ന് നഗരസഭാ സ്റ്റേഡിയത്തിൽ ഉത്തരേന്ത്യൻ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം . എട്ടിന് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി അണിയറ തീയറ്ററിന്റെ നാടകം "നാലുവരിപ്പാത " . 28ന് വൈകിട്ട് ആറിന് മന്ത്രി ജെ ചിഞ്ചു റാണി സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. 6.30 ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം " പെൺ നടൻ " . എട്ടിന് റാസയും ബീഗവും ചേർന്നൊരുക്കുന്ന ഗസൽ രാവ് . 29ന് വൈകിട്ട്6 30ന് പട്ടുറുമാൽ റീ ലോഞ്ചിംഗ് അരങ്ങേറും മന്ത്രി പി എ മുഹമ്മദ് റിയാസ് സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 30ന് എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ കൊച്ചി ചൈത്രതാര തീയേറ്ററിന്റെ നാടകം "ഞാൻ". രാത്രി 8:30 ന് മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി "മനുഷ്യനാകണം" . 30ന് രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ഒമ്പതിന് നഗരസഭ സ്റ്റേഡിയത്തിൽ നടി നവ്യ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി. 31ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് പിന്നണിഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവർഷപ്പിറവിയിൽ അവസാനിക്കും. എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ പുസ്തകോത്സവം, പ്രദർശനം, ചിൽഡ്രൻസ് അമ്യൂസ്മെൻറ് പാർക്ക്, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്ര മേള 19, 20, 21 തീയ്യതികളിൽ നടന്നു. 7 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും ആയി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും, എല്ലാ കായിക മത്സരങ്ങളുടെയും അസംബ്ലി മണ്ഡല തല ഫൈനൽ മത്സരം പൂർത്തിയാകുകയും ചെയ്തു. കലാ മത്സരങ്ങളുടെ അവസാന റൗണ്ട് 25 മുതൽ 29 വരെ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ വെച്ച് ആണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ ഒരു കലാ-കായിക- സാംസ്കാരിക- വിനോദ മാമാങ്കം നടക്കുന്നത്. പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. 20 രൂപ മാത്രമാണ് പ്രവേശന നിരക്ക്. മണ്ഡലത്തിലെ പത്താം തരം വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് സൗജന്യമായി പാസ് നൽകിക്കഴിഞ്ഞു.

## Article Content

> **തളിപ്പറമ്പ്: **നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും. സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകിട്ട് ഏഴിന് കോൾ മൊട്ടയിൽ നടി മാലാപാർവ്വതി ഉദ്ഘാടനം ചെയ്യും , ധർമ്മശാലയിൽ സമാപിക്കും. രാത്രി എട്ടിന് കലാപരിപാടികൾ . 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. എം വി . ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. 6.30 ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് ഷോ ഉണ്ടാകും. 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നത്. 25 ന് വൈകിട്ട് 6 30ന് ശരീര സൗന്ദര്യ പ്രദർശനം. ഏഴിന് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം . എട്ടിന് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി. 26 ന് വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രൻ ചുള്ളിക്കാടും ജിഎസ് പ്രദീപും സംസാരിക്കും. 6.30ന് ജി. എസ് പ്രദീപിന്റെ ഷോ അറിവുത്സവം . എട്ടിന് കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി. 27ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് ഫാഷൻ ഷോ . വൈകിട്ട് 6 30ന് നഗരസഭാ സ്റ്റേഡിയത്തിൽ ഉത്തരേന്ത്യൻ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം . എട്ടിന് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി അണിയറ തീയറ്ററിന്റെ നാടകം "നാലുവരിപ്പാത " . 28ന് വൈകിട്ട് ആറിന് മന്ത്രി ജെ ചിഞ്ചു റാണി സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. 6.30 ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം " പെൺ നടൻ " . എട്ടിന് റാസയും ബീഗവും ചേർന്നൊരുക്കുന്ന ഗസൽ രാവ് . 29ന് വൈകിട്ട്6 30ന് പട്ടുറുമാൽ റീ ലോഞ്ചിംഗ് അരങ്ങേറും മന്ത്രി പി എ മുഹമ്മദ് റിയാസ് സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 30ന് എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ കൊച്ചി ചൈത്രതാര തീയേറ്ററിന്റെ നാടകം "ഞാൻ". രാത്രി 8:30 ന് മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി "മനുഷ്യനാകണം" . 30ന് രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ഒമ്പതിന് നഗരസഭ സ്റ്റേഡിയത്തിൽ നടി നവ്യ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി. 31ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് പിന്നണിഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവർഷപ്പിറവിയിൽ അവസാനിക്കും. എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ പുസ്തകോത്സവം, പ്രദർശനം, ചിൽഡ്രൻസ് അമ്യൂസ്മെൻറ് പാർക്ക്, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്ര മേള 19, 20, 21 തീയ്യതികളിൽ നടന്നു. 7 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും ആയി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും, എല്ലാ കായിക മത്സരങ്ങളുടെയും അസംബ്ലി മണ്ഡല തല ഫൈനൽ മത്സരം പൂർത്തിയാകുകയും ചെയ്തു. കലാ മത്സരങ്ങളുടെ അവസാന റൗണ്ട് 25 മുതൽ 29 വരെ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ വെച്ച് ആണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ ഒരു കലാ-കായിക- സാംസ്കാരിക- വിനോദ മാമാങ്കം നടക്കുന്നത്. പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. 20 രൂപ മാത്രമാണ് പ്രവേശന നിരക്ക്. മണ്ഡലത്തിലെ പത്താം തരം വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് സൗജന്യമായി പാസ് നൽകിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86692/happiness-fest-2022)