---
title: "തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "bhagath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86639/bhagath"
published_at: "2022-12-22T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a410f2ac822_Untitled-2_web.jpg"
keywords: []
---

# തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** **പെരുമാച്ചേരി: **- തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുൽ സഹോദരനാണ്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

## Article Content

**പെരുമാച്ചേരി: **- തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുൽ സഹോദരനാണ്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86639/bhagath)