---
title: "വിദ്യാർഥിനിയുടെ  മരണത്തിൽ പിതാവും ഇമാമും അറസ്റ്റിൽ, പനി പിടിച്ചപ്പോൾ ചികിത്സയ്ക്ക് പകരം മന്ത്രിച്ച് ഊതിയ വെള്ളം"
english_title: "Father and witch arrested over student's death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8654/father-and-witch-arrested-over-students-death"
published_at: "2021-11-03T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182204fa515b_news-.jpg"
keywords: []
---

# വിദ്യാർഥിനിയുടെ  മരണത്തിൽ പിതാവും ഇമാമും അറസ്റ്റിൽ, പനി പിടിച്ചപ്പോൾ ചികിത്സയ്ക്ക് പകരം മന്ത്രിച്ച് ഊതിയ വെള്ളം

> **Lead Summary:** **കണ്ണൂര്‍: **പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

## Article Content

**കണ്ണൂര്‍: **പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 

മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്.

കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എംസി അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8654/father-and-witch-arrested-over-students-death)