---
title: "വ്യാപാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച: മൂന്നര ലക്ഷം രൂപ മോഷണം പോയി"
english_title: "theft at payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86498/theft-at-payyannur"
published_at: "2022-12-21T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2e96b4c82d_news-card.jpg"
keywords: []
---

# വ്യാപാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച: മൂന്നര ലക്ഷം രൂപ മോഷണം പോയി

> **Lead Summary:** **പയ്യന്നൂര്‍ :** പട്ടാപകല്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു. നഗരത്തില്‍ പഴയ മാര്‍ക്കറ്റിന് സമീപം അനാദി കച്ചവടം നടത്തുന്ന അബ്ദുള്‍ സമദിന്റെ (അബു ഹാജി ആന്റ് സണ്‍സ് ) കൊറ്റി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നരക്കും നാലരക്കും ഇടയിലാണ് സംഭവം നടന്നത്. അബ്ദുള്‍ സമദ് കടയിലും ഭാര്യയും മകളും ബന്ധു വീട്ടിലും പോയിരുന്നു. ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയ ഉടന്‍ ആണത്രെ കള്ളന്‍ കയറിയ വിവരവുമായി കൊച്ചു മകന്റെ വിളിയെത്തിയത.് സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനകത്ത് കറുത്ത ടീ ഷര്‍ട്ടും പാന്റും ധരിച്ചയാളെ കണ്ടിരുന്നുവത്രെ ബഹളം വച്ച് ആളുകള്‍ കൂടുമ്പോഴേക്കും പിറകുവശത്തെ വാതിലിലൂടെ കള്ളന്‍ രക്ഷപ്പെട്ടു. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്. അകത്ത് കയറി കിടപ്പുമുറിയിലെ ലമാര തകര്‍ത്താണ് പണം കവര്‍ന്നത്. വിലപിടിപ്പുളള മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലമാണെങ്കിലും കള്ളന്‍ മലയാളിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. പയ്യന്നൂര്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.

## Article Content

**പയ്യന്നൂര്‍ :** പട്ടാപകല്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു. നഗരത്തില്‍ പഴയ മാര്‍ക്കറ്റിന് സമീപം അനാദി കച്ചവടം നടത്തുന്ന അബ്ദുള്‍ സമദിന്റെ (അബു ഹാജി ആന്റ് സണ്‍സ് ) കൊറ്റി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നരക്കും നാലരക്കും ഇടയിലാണ് സംഭവം നടന്നത്. അബ്ദുള്‍ സമദ് കടയിലും ഭാര്യയും മകളും ബന്ധു വീട്ടിലും പോയിരുന്നു. ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയ ഉടന്‍ ആണത്രെ കള്ളന്‍ കയറിയ വിവരവുമായി കൊച്ചു മകന്റെ വിളിയെത്തിയത.് സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനകത്ത് കറുത്ത ടീ ഷര്‍ട്ടും പാന്റും ധരിച്ചയാളെ കണ്ടിരുന്നുവത്രെ ബഹളം വച്ച് ആളുകള്‍ കൂടുമ്പോഴേക്കും പിറകുവശത്തെ വാതിലിലൂടെ കള്ളന്‍ രക്ഷപ്പെട്ടു. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്. അകത്ത് കയറി കിടപ്പുമുറിയിലെ ലമാര തകര്‍ത്താണ് പണം കവര്‍ന്നത്. വിലപിടിപ്പുളള മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലമാണെങ്കിലും കള്ളന്‍ മലയാളിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. പയ്യന്നൂര്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86498/theft-at-payyannur)