---
title: "11 വയസ്സുകാരിക്ക് നേരെ നിരന്തരം ലൈംഗിക അതിക്രമം: മദ്രസാ അധ്യാപകനെതിരെ 26 വർഷം തടവും 75,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി"
english_title: "Case against muhammed rafi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86460/case-against-muhammed-rafi"
published_at: "2022-12-21T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2c2295ef5c_IMG-20221221-WA0048.jpg"
keywords: []
---

# 11 വയസ്സുകാരിക്ക് നേരെ നിരന്തരം ലൈംഗിക അതിക്രമം: മദ്രസാ അധ്യാപകനെതിരെ 26 വർഷം തടവും 75,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി

> **Lead Summary:**  11 വയസ്സുകാരിക്ക് നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയ മദ്രസാ അധ്യാപകനെ 26 വർഷം തടവും 75,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി.ആലക്കോട് ഉദയഗിരി സ്വദേശിയായ കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. 2017 ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മദ്രസയിൽ പഠിക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് നേരെ പ്രതി നിരന്തരം ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. നിരന്തര പീഡനം, അദ്ധ്യാപകൻ തുടങ്ങി നാലു വകുപ്പുകളിൽ ആയിട്ടാണ് ശിക്ഷ. മദ്രസ അധ്യാപകനെതിരെ തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ ആദ്യത്തെ വിധിയാണിത്. ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷൻ ഭാഗത്തിന് കൂടുതൽ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ സമൂഹത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലുള്ള ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്നും മതപഠനം സത്യസന്ധമായ രീതിയിൽ നടത്തി സമൂഹത്തിനു മാതൃകയാക്കേണ്ട ഇത്തരക്കാർക്കെതിരെ ഏറ്റവും ശക്തമായ രീതിയിൽ തന്നെ നടപടി സ്വീകരിക്കണമെന്നും അഡ്വ. ഷെറിമോൾ പറഞ്ഞു.

## Article Content

 11 വയസ്സുകാരിക്ക് നേരെ നിരന്തരം ലൈംഗിക അതിക്രമം നടത്തിയ മദ്രസാ അധ്യാപകനെ 26 വർഷം തടവും 75,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി.ആലക്കോട് ഉദയഗിരി സ്വദേശിയായ കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. 2017 ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മദ്രസയിൽ പഠിക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് നേരെ പ്രതി നിരന്തരം ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. നിരന്തര പീഡനം, അദ്ധ്യാപകൻ തുടങ്ങി നാലു വകുപ്പുകളിൽ ആയിട്ടാണ് ശിക്ഷ. മദ്രസ അധ്യാപകനെതിരെ തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ ആദ്യത്തെ വിധിയാണിത്. ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷൻ ഭാഗത്തിന് കൂടുതൽ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ സമൂഹത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലുള്ള ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്നും മതപഠനം സത്യസന്ധമായ രീതിയിൽ നടത്തി സമൂഹത്തിനു മാതൃകയാക്കേണ്ട ഇത്തരക്കാർക്കെതിരെ ഏറ്റവും ശക്തമായ രീതിയിൽ തന്നെ നടപടി സ്വീകരിക്കണമെന്നും അഡ്വ. ഷെറിമോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86460/case-against-muhammed-rafi)