---
title: "മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആറ് ഷട്ടറുകള്‍ തുറന്നു."
english_title: "six shutters open in mullapperiyar dam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8644/six-shutters-open-in-mullapperiyar-dam"
published_at: "2021-11-03T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618219bb6c15e_news-.jpg"
keywords: []
---

# മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആറ് ഷട്ടറുകള്‍ തുറന്നു.

> **Lead Summary:** **തൊടുപുഴ:** ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. അതിനാൽ 6 ഷട്ടറുകൾ ഉയർത്തി..

## Article Content

**തൊടുപുഴ:** ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. അതിനാൽ 6 ഷട്ടറുകൾ ഉയർത്തി..

ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 3005 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ മുല്ലപ്പെരിയാറില്‍ നിന്ന് ഇപ്പോള്‍ ഒഴുക്കി വിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതും ചൂണ്ടിക്കാട്ടി തമിഴ്‌നാട് കഴിഞ്ഞ ദിവസം അണക്കെട്ടില്‍ നിന്നും ജലം ഇടുക്കിയിലേക്ക് ഒഴുക്കാന്‍ തുറന്ന ആറ് സ്പില്‍വേ ഷട്ടറുകളില്‍ അഞ്ച് എണ്ണവും അടച്ചിരുന്നു. ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചത്. ഇതോടെ ഇടുക്കിയിലേക്ക് സെക്കന്റില്‍ 158 ഘന അടി ജലം മാത്രമാണ് ഒഴുക്കി വിടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8644/six-shutters-open-in-mullapperiyar-dam)