---
title: "കരിമ്പം സർ സയ്യിദ് കോളേജ് റോഡ് വീതി കൂട്ടി വികസിപ്പിക്കണം: വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ"
english_title: "vidyanagar housing colony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86428/vidyanagar-housing-colony"
published_at: "2022-12-21T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2a8eb96b36_news-card.jpg"
keywords: []
---

# കരിമ്പം സർ സയ്യിദ് കോളേജ് റോഡ് വീതി കൂട്ടി വികസിപ്പിക്കണം: വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ

> **Lead Summary:** കരിമ്പo സർ സയ്യിദ് കോളേജ് വഴി ഭ്രാന്തംകുന്ന് വരെ പോകുന്ന റോഡ് അടിയന്തരമായി വീതി കൂട്ടി വികസിപ്പിച്ച ടാർ ചെയ്യണമെന്ന്, വിദ്യാനഗർ ഹൗസിങ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.ദിവസവും 7000ലധികം വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി വന്നു പോകുന്നു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ഈ പ്രദേശത്ത് കൂടി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്, റോഡിന്റെ ശോചനീയാവസ്ഥയും വീതി കുറവും ജനങ്ങൾക്ക് നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത് ആയതിനാൽ തന്നെ എത്രയും പെട്ടെന്ന് വീതി കൂട്ടി ടാർ ചെയ്ത് ഓടയും ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കി, ജനങ്ങളുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു, ഇതുമായി ബന്ധപ്പെട്ട് pwd അധികാരികൾക്കും, സ്ഥലം എംഎൽഎക്കും തളിപ്പറമ്പ് നഗരസഭക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 3 മണി മുതൽ 4:00 മണി വരെയും വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും, ഈ പ്രദേശങ്ങളിൽ മുഴുവൻ സമയ പോലീസ് നിരീക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെ പി ജോസഫ്, ഡോക്ടർ ടി വി രാമകൃഷ്ണൻ, കെ എഫ് മത്തായി, പ്രൊഫസർ അബ്ദുൽ കരീം, പ്രൊഫസർ ലൂസി റെമി, ഡോക്ടർ സാബു, ഉണ്ണി അലക്സ്, സജി റിച്ചാർഡ്,എന്നിവർ പ്രസംഗിച്ചു. നൗഷാദ് ബ്ലാത്തൂർ പ്രസിഡണ്ടും, പ്രൊഫസർ ലൂസി റെമി സെക്രട്ടറിയും, ഡോക്ടർ വിമൽ ട്രഷറും ആയി ഭാരവാഹികളെ തിരഞ്ഞെടുത്തു

## Article Content

കരിമ്പo സർ സയ്യിദ് കോളേജ് വഴി ഭ്രാന്തംകുന്ന് വരെ പോകുന്ന റോഡ് അടിയന്തരമായി വീതി കൂട്ടി വികസിപ്പിച്ച ടാർ ചെയ്യണമെന്ന്, വിദ്യാനഗർ ഹൗസിങ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.ദിവസവും 7000ലധികം വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി വന്നു പോകുന്നു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ഈ പ്രദേശത്ത് കൂടി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്, റോഡിന്റെ ശോചനീയാവസ്ഥയും വീതി കുറവും ജനങ്ങൾക്ക് നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത് ആയതിനാൽ തന്നെ എത്രയും പെട്ടെന്ന് വീതി കൂട്ടി ടാർ ചെയ്ത് ഓടയും ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കി, ജനങ്ങളുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു, ഇതുമായി ബന്ധപ്പെട്ട് pwd അധികാരികൾക്കും, സ്ഥലം എംഎൽഎക്കും തളിപ്പറമ്പ് നഗരസഭക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 3 മണി മുതൽ 4:00 മണി വരെയും വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും, ഈ പ്രദേശങ്ങളിൽ മുഴുവൻ സമയ പോലീസ് നിരീക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെ പി ജോസഫ്, ഡോക്ടർ ടി വി രാമകൃഷ്ണൻ, കെ എഫ് മത്തായി, പ്രൊഫസർ അബ്ദുൽ കരീം, പ്രൊഫസർ ലൂസി റെമി, ഡോക്ടർ സാബു, ഉണ്ണി അലക്സ്, സജി റിച്ചാർഡ്,എന്നിവർ പ്രസംഗിച്ചു. നൗഷാദ് ബ്ലാത്തൂർ പ്രസിഡണ്ടും, പ്രൊഫസർ ലൂസി റെമി സെക്രട്ടറിയും, ഡോക്ടർ വിമൽ ട്രഷറും ആയി ഭാരവാഹികളെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86428/vidyanagar-housing-colony)